മറ്റുള്ളവരെ ബോധിപ്പിക്കാനെങ്കിലും നിങ്ങൾ വിവാഹിതരാകണം .നിയമത്തിന്റെ മുന്നിൽ അത് മതി .പിന്നെ നിങ്ങൾക്ക് ധൈര്യമായി നിങ്ങളുടെ സേവനവുമായി മുന്നോട്ടുപോകാം .നിങ്ങൾ വിഷമിക്കണ്ട ഞാനിവിടെ ഉള്ള കാലം നിങ്ങളെ ആരും ഒന്നും ചെയ്യില്ല ..എന്താവശ്യത്തിനും എന്നെ വിളിക്കാം .എന്റെ ഒരേഒരു കൂട്ടുകാരൻ നീ മാത്രമാണ് .
റോസിനോട് ഞാൻ വിവാഹാഭ്യർത്ഥന നടത്തിയതും റോസിന്റെ മറുപടിയും ഞാൻ ശ്രീയോട് പറഞ്ഞു .അവൻ റോസിനോടും സംസാരിച്ചു .ഞാനുമായി വിവാഹം കഴിക്കാൻ ഒരുക്കമാണെന്ന് റോസ് അവനോടു പറഞ്ഞു അവന്റെ സഹായത്താൽ ഞങ്ങളുടെ വിവാഹ രെജിസ്ട്രേഷൻ നടത്തി .കല്യാണം കഴിഞ്ഞു അവൻ ഞങ്ങൾക്ക് നല്ലൊരു പാർട്ടിയും തന്നു .വിവാഹത്തിന് അവന്റെ കുടുംബവും ഉണ്ടായിരുന്നു .എല്ലാവരെയും ഞങ്ങൾ പരിചയപെട്ടു ഞങ്ങളുടെ പ്രവർത്തനങ്ങളിൽ പിന്തുണ അറിയിച്ചു .തികച്ചും അപരിചിതരായിരുന്ന ഞാനും റോസും അങ്ങനെ ഭാര്യയും ഭർത്താവുമായി .തിരികെ മലകയറുമ്പോൾ ഞാൻ അനാഥനിൽ നിന്നും ഭർത്താവിലേക്ക് മാറിയിരുന്നു .എത്രയും വേഗം അച്ഛനാകാൻ ഞാൻ കൊതിക്കുകയായിരുന്നു .
വീട്ടിലെത്തി റോസിൽ വലിയ മാറ്റമൊന്നും ഞാൻ കണ്ടില്ല .പഴയപോലെത്തനെ റോസ് എന്നോട് പെരുമാറി .ഞാനാകെ കൺഫ്യൂഷനിലായി ..