കൈയ്ക്കൂലി വാങ്ങില്ല അതുതന്നെ …നിന്റെ കാര്യങ്ങൾ പറ
ഞാൻ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു .അപ്പോഴേക്കും റോസ് ഞങ്ങൾക്കുള്ള ചായയും,കപ്പ പുഴുങ്ങിയതും ആയി വന്നു ..ചായ കുടിക്കുന്നതിനിടെ ശ്രീരാജ് റോസുമായി സംസാരിച്ചു
റോസ് ചെയ്യുന്നത് നല്ല കാര്യമാണ് ..നിങ്ങൾക്കെതിരെ പരാതിത്തന്നതും ഇവിടുത്തെ ഒരാശുപത്രിയിലെ ജീവനക്കാരനാണ് ..അവൻ അല്ല അവന്റെ പുറകിൽ ആളുണ്ട് ..പക്ഷെ സാരമില്ല സെര്ടിഫിക്കറ്റ്സ് ഇല്ലെങ്കിലും താങ്കൾ ഡോക്ടറാണ് എന്നത് എനിക്ക് മനസിലായി .സെര്ടിഫിക്കറ്റ്സ് നമുക്ക് എടുക്കാം അവിടുത്തെ si ആരാണെന്നു നോക്കട്ടെ ഇല്ലെങ്കിൽ അച്ഛനെക്കൊണ്ട് പറയിപ്പിച്ചോളാം ..നിയമപരമായി തടസ്സങ്ങൾ ഇല്ല .ഇവിടൊരു വ്യാജ ഡോക്ടർ വന്നിട്ടുണ്ട് എന്നായിരുന്നു പരാതി .അത് പ്രശ്നമില്ല
പക്ഷെ വേറൊരു പ്രശ്നമുണ്ട്
അതെന്താ ഡാ
ഡാ നിങ്ങൾ പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാരാണ് ..ഒരുമിച്ചു ഒരു വീട്ടിൽകഴിയുമ്പോൾ അതിനു മതിയായ നിയമ പരിരക്ഷ ലഭിക്കണമെങ്കിൽ നിങ്ങളുടെ ബന്ധം എന്താണെന്നു ബോധ്യമാക്കണം ഇല്ലെങ്കിൽ അനാശാസ്യ നടപടികൾ നേരിടേണ്ടി വരും .അതും നിങ്ങള്ക്ക് ഇവിടെ എതിരുള്ളപ്പോൾ
എന്ത് ചെയ്യണമെന്ന നീ പറയുന്നത്