മക്കളില്ലായിരുന്ന അദ്ദേഹത്തിന് സ്വന്തം എന്ന് പറയാൻ ഭാര്യമാത്രമായിരുന്നു ഉണ്ടായിരുന്നത് .ഏതോ പാർട്ടി കഴിഞ്ഞു വരുന്ന വഴിക്കാണ് അറ്റാക്കുണ്ടായതും അപകടം സംഭവിച്ചതും .ബോധം വന്നപ്പോൾ അദ്ദേഹം എന്നെ കുറിച്ച് തിരക്കി .ജീവൻ രക്ഷിച്ചതിന്റെ നന്ദി സൂചനയായി അദ്ദേഹം എന്നെ അവരുടെ ജീവിതത്തിലേക്ക് ക്ഷണിച്ചു .ഞാൻ ആദ്യം നിരസിച്ചെങ്കിലും അദ്ദേഹവും ഭാര്യയും എന്നെ കൊണ്ട് സമ്മതിപ്പിച്ചു .അദ്ദേഹം എന്നെ പഠിക്കാൻ വിട്ടു ആ വലിയ വീട്ടിൽ അവരുടെ മകനായി ഞാൻ വളർന്നു .ആർക്കുണ്ടായതാണ് എന്നറിയാത്ത എനിക്ക് അവരുടെ സ്നേഹം വലിയ ആശ്വാസമായി .അതുവരെ വളർന്നപ്പോൾ അല്ലാതെ ഞാൻ വളരാൻ തുടങ്ങി .അതിരറ്റ സ്നേഹം അവർ എനിക്ക് തന്നു .നല്ല ഭക്ഷണം താമസം കൂട്ടുകെട്ട് നല്ല സ്‌കൂൾ കൂട്ടുകാർ ഞാൻ പതിയെ മാറാൻ തുടങ്ങി .പഠിക്കണം എന്ന മോഹം അവർ എന്നിൽ വളർത്തി .പത്താം ക്‌ളാസ് ഞാൻ പാസ്സായി
തുടർന്നും ഞാൻ പഠിച്ചു .പിന്നീടെന്നെ si കോച്ചിങ്ങിനു ചേർത്തു .ഭാഗ്യവശാൽ സെലെക്ഷൻ ലഭിച്ചു .ഇപ്പൊ വിവാഹം കഴിഞ്ഞു രണ്ടു കുട്ടികൾ ഉണ്ട് .ഭാര്യ ടീച്ചർ ആണ് .മക്കൾ പഠിക്കുന്നു രണ്ടുപേരും ആൺകുട്ടികളാണ് ..
നീയെങ്ങനെ ഇവിടെ എത്തി …
ഞാൻ തൃശൂർ ആയിരുന്നു …ട്രാൻസ്ഫർ ആയി ഇവിടെ എത്തി ..തട്ടിയതാ
അതെന്തുപറ്റി