നീയെന്താ ഇങ്ങനെ നോക്കുന്നത്
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല …നീ എങ്ങനെ …പറയാൻ എനിക്ക് വാക്കുകൾ ലഭിച്ചില്ല
എല്ലാമൊരു സ്വപ്നമായെ എനിക്ക് തോന്നിയിട്ടുള്ളൂ .ഓർഫനേജ് പൂട്ടി നമ്മൾ പലവഴി പിരിഞ്ഞു .കായംകുളത്തുള്ള ഒരു ചൈൽഡ് ഹോമിലേക്കാണ് എന്നെ കൊണ്ടുപോയത് .പത്താം ക്‌ളാസ് പരീക്ഷ അടുക്കാറായതിനാൽ എന്നെ അവിടെയിരുത്തി പഠിപ്പിച്ചു .പരീക്ഷ ഞാൻ നമ്മുടെ സ്‌കൂളിൽ തന്നെ എഴുതി വൃത്തിയായി തോറ്റു .പിന്നെ അതികം അവിടെ നിന്നില്ല .തെരുവിലേക്കിറങ്ങി പല ജോലികൾ ചെയ്തു കടത്തിണ്ണകളിൽ അന്തിയുറങ്ങി .ഒരിക്കൽ കിടന്നുറങ്ങുന്ന സമയത്തു ഞാൻ കിടന്നിരുന്ന കടയുടെ അരികിലായി ഒരു കാർ അപകടത്തിൽ പെട്ടു .ഞാൻ തീരേണ്ടതായിരുന്നു അന്ന് .നേരിയ വ്യതാസത്തിൽ ഞാൻ രക്ഷപെട്ടു അപകടത്തിൽപെട്ട വാഹനത്തിൽ ഒരാൾ ബോധമില്ലാതെ കിടന്നിരുന്നു .ഞാൻ അയാളെ വലിച്ചു പുറത്തിറക്കി എങ്ങനൊക്കെയോ ആശുപത്രിയിൽ എത്തിച്ചു .ബോധം വീഴുന്നവരെ ഞാൻ അയാൾക്ക് കൂട്ടിരുന്നു .അറ്റാക്കായിരുന്നു ആശുപത്രിയിൽ എത്തിച്ചതുകൊണ്ടു ജീവൻ തിരികെ ലഭിച്ചു .ആ മനുഷ്യനാണ് എന്നെ ഇങ്ങനെയാക്കിയത് .അദ്ദേഹം പോലീസിൽ നിന്ന് വിരമിച്ച dysp ആയിരുന്നു .