ഞാൻ നടന്ന കാര്യങ്ങൾ എല്ലാം si യെ ധരിപ്പിച്ചു .മുഴുവൻ കേട്ടുകഴിഞ്ഞു si എന്റെ അടുത്തേക് വന്നു
താനെവിടേയാ പഠിച്ചത്
ഞാൻ വളർന്ന ഓർഫനേജും പഠിച്ച സ്‌കൂളും മഠത്തെക്കുറിച്ചും കോളേജിനെ കുറിച്ചും വിശദമായി പറഞ്ഞു
എബി നിനക്കെന്നെ മനസ്സിലായോ ..
ഇല്ല സാർ
ഞാൻ ശ്രീരാജാണ് നിന്റെ കൂടെ ഓർഫനേജിൽ ഉണ്ടായിരുന്ന ശ്രീരാജ് ..
എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .പഴയ ശ്രീരാജിൽ നിന്നും അവൻ ഒരുപാടു മാറിയിരുന്നു .ഒരു പോലീസുകാരന് വേണ്ട ആകാരവും ഗൗരവും എല്ലാമുള്ള ഒത്ത പുരുഷനായി എന്റെ കളിക്കൂട്ടുകാരൻ മാറിയിരിക്കുന്നു .പഴയ ശ്രീരാജിന്റെ നിഴൽ പോലും അവനിൽ ഞാൻ കണ്ടില്ല .അവനെ വാരിപുണരാൻ ഞാൻ അതിയായി കൊതിച്ചു .ആരോരുമില്ലാത്ത എനിക്ക് ഒരായിരം ബന്ധുക്കളെ കണ്ട പ്രതീതി ഉളവായി .എന്നെ അവൻ പുണർന്നു ഞാൻ തിരിച്ചും കുറച്ചു നേരം ഞങ്ങൾ അങ്ങിനെ തന്നെ നിന്നു എന്റെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു .മനസ്സിലൂടെ അവന്റെ പഴയ മുഖവും ഭാവവും കടന്നുപോയി ഓർഫനേജിലെ മറ്റുള്ളവർക്ക് പേടിസ്വപനമായിരുന്ന ആരും ഭയക്കുന്ന ശ്രീരാജിൽ നിന്നും അവൻ മാറിയിരിക്കുന്നു ഒരുപാട് ..അവന്റെ കാര്യങ്ങൾ വിശേഷങ്ങൾ അറിയാൻ ഞാൻ കൊതിച്ചു .ഗാഢമായ ആലിംഗനത്തിൽനിന്നും മോചിതനായി ഞാൻ അവനെ തന്നെ നോക്കി