എത്ര സമയം വേണമെങ്കിലും എടുത്തുകൊള്ളൂ ..എന്നെ വെറുപ്പില്ല എന്നറിഞ്ഞല്ലോ അതുമതി
വെറുക്കാനോ ..എന്തിനു ..ഈ ജീവിതത്തതിൽ ഞാൻ കണ്ട ഏറ്റവും നല്ല വ്യക്തിയാണ് എബി .ലോകത്തിൽ മറ്റുള്ളവരിൽ വച്ച് ഏറ്റവും നല്ല വ്യക്തി .ഉത്തമനായ പുരുഷൻ .സ്ത്രീയെ മാനിക്കാൻ അറിയുന്നവൻ സ്ത്രീയോട് പെരുമാറാൻ അറിയുന്നവൻ മനസ്സിലാക്കാൻ കഴിയുന്നവൻ .ഒരുമുറിയിൽ ഒരുമിച്ചു കഴിഞ്ഞിട്ടും ഒരുനോട്ടം കൊണ്ടുപോലും എന്നെ കളങ്കിതയാക്കാത്ത നീയാണ് എബി ഉത്തമ പുരുഷൻ .ഒരുപുരുഷനിൽ സ്ത്രീ ആഗ്രഹിക്കുന്നതും അതാണ് എബി .സൗന്ദര്യമുള്ള മുഖമോ വെളുത്ത നിറമോ ആരോഗ്യമുള്ള ശരീരമോ അല്ല സ്ത്രീ ആഗ്രഹിക്കുന്നത് സൗന്ദര്യമുള്ള മനസ്സും സൗന്ദര്യമുള്ള സ്വഭാവവും ആണ് .മനസ്സിലാക്കാനുള്ള കഴിവാണ് ഏതൊരു മനുഷ്യ ജന്മത്തിനും ആവശ്യം .അവനവനെ മനസിലാക്കാൻ സഹജീവിയെ മനസ്സിലാക്കാൻ അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ .അവരുടെ മനസ് മനസ്സിലാക്കാൻ ..ഇതെല്ലം നിന്നിലുണ്ട് .ഇവിടുത്തെ ജനങ്ങൾക്ക് നീ പ്രിയപെട്ടവനാണ് അതുപോലെ എനിക്കും ..
കുടുംബ ജീവിതത്തിന്റെ സുഖവും സന്തോഷവും കണ്ടപ്പോൾ അതാസ്വദിക്കാൻ എനിക്കും തോന്നി …റോസിനറിയുമോ ഒരു സ്ത്രീയെ പോലും ഞാൻ നോട്ടംകൊണ്ടുപോലും കളങ്കിതയാക്കിയിട്ടില്ല റോസിനെ ഒഴിച്ച് ..അതെ റോസ് അന്ന് നമ്മൾ മഠത്തിൽനിന്നും വന്ന ദിവസം ലോഡ്ജിൽ നീ കുളിച്ചു നെറ്റി ധരിച്ച ദിവസം നിന്റെ ശരീരത്തിൽ ഞാൻ നോക്കിയിരുന്നു .