സമ്മതമല്ലെങ്കിൽ അതും പറയാം ഇനിയൊരിക്കലും ഞാൻ ഈ ആവശ്യം പറയില്ല മറ്റൊരു സ്ത്രീയെ സങ്കൽപ്പിക്കാൻ എനിക്കാവില്ല റോസ് .സേവനത്തിനായി ഉഴിഞ്ഞു വച്ച നമ്മുടെ ജീവിതം അതിനുവേണ്ടി മാത്രമാകണം അതിനിടയിൽ നമ്മുടെ മോഹങ്ങളും നിറവേറ്റാൻ കൂടി നമ്മൾ ശ്രമിക്കണ്ടെ
കുടുംബമെന്ന ആശയം എന്റെ മനസ്സിൽ ഇതുവരെ വരാത്ത ഒന്നാണ് .നമ്മുടെ നിലനിലപ്പിനുവേണ്ടിയാണ് ഞാൻ എന്റെ തിരുവസ്ത്രം ഉപേക്ഷിച്ചത് .അതിലെനിക്ക് കുറ്റബോധമോ വിഷമമോ ഇല്ല .എന്നെ മഠത്തിൽ ശിക്ഷാവിധികൾക്കു കല്പിക്കുമ്പോൾ ഞാൻ ചിന്തിച്ചിരുന്നത് എല്ലാം അവിടുത്തെ തീരുമാനമാണെന്നാണ് എല്ലാത്തിനും നാഥൻ ഒന്നുമാത്രം .അവനാണ് എല്ലാം ചെയ്യിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും .മദർ ആശുപത്രി അധികൃതർ എല്ലാം എന്നെ ശിക്ഷിക്കുമ്പോൾ ഞാൻ ചിന്തിച്ചതും അതുതന്നെ .എല്ലാത്തിനും ഉള്ള പ്രതിഫലം നൽകുന്നതും അവൻ തന്നെ .എല്ലാവരും ഒരിക്കൽ അണയുന്നതും അവന്റെ അടുത്തുതന്നെ .ഇപ്പോൾ എബിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതും അവൻ തന്നെ .ചിലപ്പോൾ അവന്റെ തീരുമാനം നമ്മൾ ഒന്നാകാനായിരിക്കും അതെന്നെന്ന് മാത്രം എനിക്കറിയില്ല .ഇത്രയും കാലം മനസ്സിൽ ഇല്ലായിരുന്ന ഒന്ന് പെട്ടന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ല എബി .നീ എന്നോട് ക്ഷമിക്കണം .നിന്റെ തീരുമാനത്തിനോട് വിയോജിപ്പോ സമ്മതക്കുറവോ എനിക്കില്ല .പക്ഷെ എന്നെ അതിനു പ്രാപ്തമാകാൻ എനിക്ക് സമയം അനുവദിക്കണം ..