നിറമുള്ള സ്വപ്നങ്ങളും കുടുംബമെന്ന മോഹവുമുള്ള ഒരുകാലം എനിക്കും ഉണ്ടായിരുന്നു എബി .ഞാനും അഞ്ജലിയും എപ്പോഴും പറയുമായിരുന്നു ഞങ്ങളുടെ വിവാഹം ഒരുമിച്ചു നടത്തണം .ഒരുമിച്ചു കുഞ്ഞുങ്ങൾക്കും ജന്മം നൽകണം അടുത്തടുത്ത് താമസിക്കണം .ഞങ്ങളുടെ കുഞ്ഞുങ്ങളും ഞങ്ങളെ പോലെ സുഹൃത്തുക്കളായി വളരണം .മരിക്കുവോളം ഞങൾ പിരിയില്ല .പക്ഷെ എല്ലാ സ്വപ്നങ്ങളും സ്വപ്‌നങ്ങൾ മാത്രമാക്കി എന്നെ തനിച്ചാക്കി അവൾ പോയി .അന്ന് ഞാൻ തീരുമാനിച്ചു അവൾക്കു ലഭിക്കാതെപോയ അവളുടെ ആഗ്രഹങ്ങൾ സ്വപനങ്ങൾ ഒന്നും എനിക്കും ആവശ്യമില്ല എന്ന് .
റോസ് …നീ പറയുന്നത് ശരിയാണ് പ്രിയ മിത്രത്തിന്റെ വേർപാട് അതിന്റെ ആഴവും മുറിവും എനിക്ക് മനസിലാകും .ഒരിക്കൽ കണ്ട ആ സ്വപ്‌നങ്ങൾ നിനക്ക് വീണ്ടും കണ്ടുടെ .എന്റെ ആഗ്രഹം മാത്രമാണ് ഞാൻ ഒരിക്കലും നിന്നെ നിര്ബന്ധിക്കില്ല ഇത്രയും കാലം അനാഥരുടെ മേൽവിലാസവുമായി നമ്മൾ ജീവിച്ചു നമ്മൾ ഒരുമിച്ചാണെങ്കിലും നമുക്കിടയിൽ എന്ത് ബന്ധമാണ് ഉള്ളത് ഇന്നും നമ്മൾ അനാഥരല്ലെ .ഇനിയുള്ള കാലമെങ്കിലും നമുക്കുവേണ്ടി കൂടി ജീവിച്ചൂടെ .കന്യാസ്ത്രീയുടെ ഉടുപ്പ് റോസ് ശരീരത്തിൽ നിന്നും മാത്രമല്ല മനസ്സിൽ നിന്നുകൂടി മാറ്റണം .എന്നെ സ്വീകരിക്കാൻ ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം റോസ് സമ്മതിക്കണം ഇതെന്റെ അപേക്ഷയാണ് .