എന്താ എബി
റോസ് ആഗ്രഹിച്ച ജീവിതം ലഭിച്ചതിൽ സന്തോഷമുണ്ടോ
പിന്നില്ലേ എബി …ഞാൻ കടപ്പെട്ടിരിക്കുന്നതും നിന്നോടാണ് ..നീയില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇതനുഭവിക്കുമായിരുന്നില്ല
അനാഥരായാണ് നമ്മൾ ജനിച്ചത് …മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും നമ്മൾക്കറിയില്ല .ഏതു നാട്ടിലാണെന്നോ ഏതു മതത്തിൽ പെട്ടവരാണെന്നോ നമ്മൾക്കറിയില്ല എന്തിനാണ് നമ്മളെ ഉപേക്ഷിച്ചതെന്നു പോലും നമുക്കറിയില്ല .എന്നിട്ടും നമ്മൾ ജീവിച്ചു വളർന്നു വിദ്യാഭ്യാസം നേടി .എനിക്കെന്തോ ഒരുകുടുംബം വേണമെന്നൊരു തോന്നൽ .ഭാര്യ മക്കൾ എന്നിങ്ങനെയൊക്കെ എനിക്ക് തോന്നിത്തുടങ്ങുന്നു .ഒരുപക്ഷെ ഇവരുടെ ജീവിതമാകാം എന്നെ സ്വാധിനിച്ചത് .ഇവിടുത്തെ കുട്ടികളുടെ കളിചിരികൾ ആകാം .എനിക്കറിയില്ല റോസ് ഇതുവരെ ഇല്ലാതിരുന്ന ഒരുതരം ആഗ്രഹം എനിക്കുതോന്നിത്തുടങ്ങുന്നു …
ഞാനിന്നോരു ബാധ്യതയായി നിനക്ക് തോന്നുന്നുണ്ടോ എബി
ഇല്ല റോസ് അങ്ങനെയല്ല എനിക്ക് മനസ്സിൽതോന്നിയ ആഗ്രഹം ഞാൻ പങ്കുവച്ചെന്നു മാത്രം
വിവാഹം കഴിക്കാൻ താല്പര്യമാണെങ്കിൽ എബി വിവാഹിതനാകണം ..
റോസ് എന്നുമുതലാണ് വിവാഹം വേണ്ടെന്നു തീരുമാനിച്ചത്