വിശുദ്ധ (BLACK FOREST)

Posted by

ഗ്രാമ വാസികൾ ഞങ്ങൾക്ക് പ്രിയപെട്ടവരായി .ഇങ്ങോട്ട് വരാൻ ബുദ്ധിമുട്ടുള്ളവരുടെ അടുത്ത് പോയി റോസ് സേവനം ചെയ്തു .റോസിന് കൂട്ടായി ഞാനും .പണിയാൻ വിഭാഗത്തിന്റെ ഉത്സവം കാണാൻ എന്നെയും റോസിനെയും അവർ ക്ഷണിച്ചു .അവരുടെ ഭാഷ ഞങ്ങൾക്ക് മനസ്സിലായില്ല .പുറമെ മലയാളം പറയുന്ന അവർ ആചാരങ്ങൾക്കിടയിലും അവർതമ്മിലും അവരുടെ തനതു ഭാഷ സംസാരിക്കുന്നത് കൗതുകത്തോടെ ഞങ്ങൾ നോക്കിയിരുന്നു .പട്ടിണിയും ആഹാരക്കുറവും അലട്ടുന്ന അവരുടെ ജീവിതത്തിലേക്ക് ഞങ്ങളുടെ കടന്നുവരവ് കുറച്ചൊന്നുമല്ല അവർക്ക് സഹായകമായത് .സർക്കാർ സംവിധാനം ഉണ്ടെങ്കിലും അവിടേക്ക് എത്തിപ്പെടുക ഇവരെ സംബന്ധിച്ച് ക്ലേശകരമായിരുന്നു .മെഡിക്കൽ കാമ്പുകളോ മരുന്ന് വിധരണമോ നടക്കുന്നിലായിരുന്നു .സർക്കാർ ഇടപെട്ടു മിക്കവർക്കും ഓലപ്പുരകളിൽ നിന്നും ഓടിലേക്കും കോൺഗ്രീറ്റിലേക്കും ഷീറ്റിലേക്കും മാറ്റമുണ്ടായെങ്കിലും .സ്വന്തമായി ഭൂമിയില്ലാത്ത ഒരുപാടു കുടുംബങ്ങളെ ഞങ്ങൾ അവിടെ കണ്ടു .വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം അവർ നൽകിയിരുന്നില്ല .അവരുടെ ഉത്സവത്തിൽ ഞങ്ങൾ പങ്കാളികളയായി പാട്ടും നൃത്തവും പൂജയും ഒക്കെയായി അവർ ആഘോഷിച്ചു .പരിമിതികളിലും ആനന്ദം കണ്ടെത്തുന്ന അവർ ദൈവത്തിനു പ്രിയപെട്ടവരാകുമെന്നു എനിക്ക് തോന്നി .അവർക്കു അറിവ് പകരണമെന്ന് എനിക്ക് തോന്നിത്തുടങ്ങി .

Leave a Reply

Your email address will not be published. Required fields are marked *