വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ സ്വയം പാചകം ചെയ്യാനുള്ള രീതിയിലേക്കുയർന്നു .അത്താഴം ശരിയാക്കി അതുകഴിച്ചു നിലത്തു പായവിരിച്ചു ഞങ്ങൾ കിടന്നു .യാത്രയുടെ ക്ഷീണവും ജോലിയുടെ ക്ഷീണവും കാരണം ഞങ്ങൾ പെട്ടെന്നുറങ്ങി .
തണുപ്പുള്ള ആ വെളുപ്പാന്കാലത് ഞങ്ങൾ ഉണർന്നു .കാപ്പിയും പലഹാരവും ഞങ്ങൾ ഉണ്ടാക്കി .കാപ്പികുടിക്കഴിഞ്ഞു റോസ് തന്ന കുറിപ്പിൻ പ്രകാരമുള്ള മരുന്നുകളും സാധനങ്ങളും വാങ്ങി ഉച്ചയോടെ തിരിച്ചെത്തി .ഉച്ചക്കുള്ള ഭക്ഷണം റോസ് തയ്യാറാക്കിയിരുന്നു .വൈകിട്ട് ഞങ്ങൾ വെറുതെ നടക്കാൻ ഇറങ്ങി പലരും ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു .എല്ലാവരോടും പുഞ്ചിരി തൂകി ഞങ്ങൾ വെറുതെ നടന്നു .ഒന്നുരണ്ടു ദിവസം ഇതാവർത്തിച്ചു .വിരസമായ നാളുകൾക്കൊടുവിൽ കുഞ്ഞൻ പനിപിടിച്ചു റോസിനെ കാണാൻ വന്നു .അവനെ പരിശോധിച്ചു റോസ് മരുന്നുകൾ നൽകി .എന്തായാലും അത് നല്ലൊരു തുടക്കം ആയിരുന്നു .വളരെ പെട്ടന്ന് റോസ് അവിടമാകെ പ്രശസ്തിയാര്ജിച്ചു .ദിനംപ്രതി രോഗികൾ വർധിച്ചു .വളരെ തുച്ഛമായ കാശുവാങ്ങി റോസിന്റെ സേവനം അവിടുത്തെ പാവങ്ങൾക്ക് ഒരത്താണിയായി .റോസ് ആഗ്രഹിച്ച ജീവിതം ലഭിച്ചതിന്റെ സന്തോഷം അവരിൽ കാണാമായിരുന്നു .പ്രസരിപ്പും ചിരിയും ചുറുചുറുക്കുമുള്ള റോസായി അവർ മാറി .ഞങ്ങളുടെ താമസസ്ഥലത്തിന് അതികം ദൂരെയല്ലാതെ ഒരുപള്ളിയുണ്ടയിരുന്നു ..ആരെങ്കിലും തിരിച്ചറിയുമെന്ന ഭയത്താൽ റോസ് അങ്ങോട്ട് പോകാറില്ലായിരുന്നു .ദിവസവും റോസ് പ്രാർത്ഥനയും വേദപുസ്തക വായനയും തുടർന്നു ..റോസിനോടൊപ്പം
താമസമാണെങ്കിലും ഒരിക്കൽ പോലും ഞാൻ റോസിനെ മറ്റൊരു കണ്ണോടുകൂടി കണ്ടില്ല .