അകത്തു പ്രവേശിച്ച ഞങ്ങൾ വീട്ടിലെ കാരണവരുടെ അടുത്തേക്ക് ചെന്ന് കാര്യം പറഞ്ഞു .ഡോക്ടറാണ് റോസെന്നു അറിഞ്ഞതും അയാൾ അല്പം ബഹുമാനം കാണിക്കാൻ തുടങ്ങി .ഞങ്ങൾ ആവശ്യം അറിയിച്ചു
ഞങ്ങൾ കല്യാണം കഴിച്ചു നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് ..ഇവിടേമൊന്നും ഞങ്ങൾക്ക് പരിചയമില്ല ..ഇയാൾ ഡോക്ടറാണ് ഞങ്ങൾക്ക് ഇവിടെ ഒരു ക്ലിനിക്ക് തുടങ്ങണമെന്നുണ്ട് .പാവപെട്ട രോഗികൾക്ക് തികച്ചും സൗജന്യമായി സേവനം ചെയ്യാനാണ് ഞങ്ങളുടെ താല്പര്യം .ഞങ്ങൾക്ക് അതിനുപറ്റിയ ഒരിടം ആവശ്യമാണ് ..അങ്ങ് ഞങ്ങളെ സഹായിക്കണം
ഹമ് …സഹായിക്കാൻ ബുദ്ധിമുട്ടൊന്നുമില്ല ..എന്റെ വീടോരെണ്ണം ഒഴിഞ്ഞു കിടക്കുന്നുണ്ട് നിങ്ങള്ക്ക് അതുപയോഗിക്കാം .താക്കോൽ ഞാൻ എടുത്തു തരാം ..വൃത്തിയാക്കി ഉപയോഗിച്ചോളൂ ..വാടക കൃത്യമായി തന്നാൽ മതി ..
ഞങ്ങൾ സമ്മതിച്ചു .വീടിന്റെ താക്കോലും വാങ്ങി ഞങ്ങൾ അവിടേക്കു പോയി ..ഒരു കൊച്ചു വീട് ഓടുകൊണ്ടു മേഞ്ഞ മുകൾഭാഗം ചെറിയ വാതിൽ അകത്തു ഒരു മുറിയും അടുക്കളയും കോലായവും .മരങ്ങളാൽ ചുറ്റപ്പെട്ട പുരയിടം .നല്ല തണുപ്പ് അനുഭവപെട്ടു .വീട് വൃത്തിയാക്കാൻ ഞങ്ങളോടൊപ്പം കുഞ്ഞനും കൂടി .വഴിവക്കിലെ ഹോട്ടലിൽ നിന്നും ആരെന്നുപോലുമറിയാത്ത ഞങ്ങളുടെ കൂടെ കൂടിയതാണ് കുഞ്ഞൻ ..പണിയാൻ വിഭാഗത്തിൽ പെട്ട ആളാണ് കുഞ്ഞൻ .ടൗണിൽ സാധനങ്ങൾ വിൽക്കാൻ വന്നതാണ് .അവരുടെ ആചാരങ്ങളെക്കുറിച്ചും കഷ്ടതക്കളെ കുറിച്ചും കുഞ്ഞൻ ഞങ്ങളോട് പറഞ്ഞു .ഡോക്ടറുടെ സേവനത്തിന് നല്ലൊരു ആശുപത്രിയുടെ സേവനത്തിന് ബത്തേരി വരെ വരേണ്ട അവസ്ഥയാണ് .ചെറിയ അസുഖങ്ങൾക്കൊന്നും അവർ മരുന്ന് കഴിക്കാറില്ല .അവർ തന്നെ ചികിത്സ നടത്തും .വീട് ഞങ്ങൾ വൃത്തിയാക്കി കുഞ്ഞന്റെ കൂടെ പോയി ഞാൻ അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങി .ഉച്ചക്കുള്ള ഊണ് കുഞ്ഞന്റെ വകയായിരുന്നു .