അവർ പോകുന്നതിനു മുൻപ് രണ്ടാഴ്ച എനിക്ക് പനി പിടിച്ചു കോളേജിൽ പോകാൻ കഴിഞ്ഞില്ല .അത്യാവശ്യമായി തീർക്കാനുള്ള ചില അസൈന്മെന്റ്സ് ഉണ്ടായിരുന്നത് കൊണ്ട് ഞാൻ കല്യാണത്തിന് പോകാതെ ഹോസ്റ്റലിൽ തങ്ങി .ഇല്ലായിരുന്നെങ്കിൽ അവരോടൊപ്പം ഞാനും ദൈവ സന്നിധിയിൽ എത്തിയേനെ …
ഞാനതെല്ലാം പറഞ്ഞു റോസിനെ വിഷമിപ്പിച്ചല്ലേ
സാരമില്ല എബി …എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സ്നേഹവും കരുണയും ഉള്ള വ്യക്തിയായിരുന്നു അവളുടെ അച്ഛൻ .സ്വന്തം മകളെ പോലെയാണ് അദ്ദേഹം എന്നെ കണ്ടിരുന്നത് .അമ്മയെക്കാളും എന്റെ കാര്യങ്ങൾ അന്വേഷിച്ചിരുന്നതും,എന്നെ സ്നേഹിച്ചതും അവളുടെ അച്ഛനാണ് .അനാഥയായ എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും സന്തോഷമുള്ള ദിനങ്ങൾ ആയിരുന്നു അത് .അവരുടെ വേർപാട് കുറച്ചൊന്നുമല്ല എന്നെ ബാധിച്ചത് .മനസ്സിന്റെ സമനില തെറ്റി ഞാൻ ആശുപത്രിയിലായി ആ ദിവസങ്ങൾ എന്റെ ഓർമകളിൽ ഇല്ല എബി .അനാഥയായി ജീവിതം ആരംഭിച്ചു പിന്നീട് എല്ലാവരുമുണ്ടായി വീണ്ടും അനാഥയായി .സത്യത്തിൽ എല്ലാവരും അങ്ങനെത്തന്നെയല്ലേ ജനിക്കുമ്പോൾ നമ്മൾ തനിച്ചാണ് പിന്നീട് ജീവിതത്തിൽ ആരൊക്കെയോ കടന്നുവരുന്നു ‘അമ്മ അച്ഛൻ ബന്ധുക്കൾ ഭർത്താവ് മക്കൾ കൊച്ചുമക്കൾ അവസാനം മരിക്കുമ്പോൾ വീണ്ടും നമ്മൾ തനിച് .ഒരർത്ഥത്തിൽ എല്ലവരും അനാഥരാണ് ..നാഥനായുള്ളത് ദൈവം മാത്രം ..
റോസ് പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നി …സത്യത്തിൽ ആരാണ് അനാഥൻ അല്ലാത്തത് …എപ്പോഴോ ഞങ്ങൾ ഉറങ്ങി വെളുപ്പിനെ തന്നെ ഞങ്ങൾ ഉണർന്നു പെട്ടന്ന് തന്നെ കുളിച്ചൊരുങ്ങി .വസ്ത്രങ്ങൾ ധരിച്ചു റോസ് ചുരിദാറും ടോപ്പുമാണ് ധരിച്ചത് ഞാൻ പാന്റും ഷർട്ടും .മുറിപൂട്ടി ഞങ്ങൾ താക്കോൽ ഏൽപ്പിച്ചു യാത്ര തുടർന്നു .