അത് ഞാൻ ..എങ്ങനെ
വിളിക്കണം ഇനി മുതൽ നീ എന്നെ റോസ് എന്ന് വിളിക്കണം
ഹമ് …വിളിക്കാം
അവരങ്ങനെ പറഞ്ഞെങ്കിലും എന്റെ മനസ്സിൽ അവർ കന്യാസ്ത്രീ തന്നെയാണ് .അവരെ പെട്ടന്ന് റോസ് എന്ന് വിളിക്കാൻ എനിക്ക് ബുദ്ധിമുട്ടു തോന്നി പക്ഷെ സിസ്റ്റർ പറഞ്ഞത് കഴമ്പുള്ള കാര്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു .മനസ്സിൽ പലവുരു ഞാൻ റോസ് എന്ന് പറഞ്ഞു കൊണ്ടിരുന്നു ..
വൈകിട്ടോടെ ഞങ്ങൾ കോഴിക്കോടെത്തി ..വായനാട്ടിലേക്കുള്ള ബസ്സ് തേടി ഞങ്ങൾ ബസ്സ്റ്റാൻഡിൽ വന്നു .അവിടെനിന്നും 3 മണിക്കൂർ യാത്ര ഉണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി .വയനാട്ടിലേക്ക് യാത്ര തിരിച്ചാൽ അസമയത് വഴിയിൽ അകപ്പെടും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു .തത്കാലം ഏതെങ്കിലും ലോഡ്ജിൽ മുറിയെടുക്കാമെന്നു ഞങ്ങൾ തീരുമാനിച്ചു .എന്റെ കൂടെ ഒരേമുറിയിൽ അന്തിയുറങ്ങാൻ സിസ്റ്റർക്കു വിഷമമില്ലെന്ന കാര്യം സിസ്റ്റർക്കു എന്നിലുള്ള വിശ്വാസം എത്രയെന്നു എനിക്ക് മനസിലാക്കി തന്നു .അതികം വൈകാതെ ഞങ്ങൾ മുറിയെടുത്തു ഭാര്യാഭർത്താക്കന്മാരായിത്തന്നെ ഞങ്ങൾ മുറിയെടുത്ത് .മുറിയിൽ കയറി ഒന്ന് ഫ്രഷ് ആകാൻ സിസ്റ്ററുടെ കയ്യിൽ വസ്ത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല ഉടുത്ത വസ്ത്രത്തോടെ എന്റെ കൂടെ വന്ന അവർ കയ്യിൽ കരുതിയ തിരുവസ്ത്രങ്ങൾ സോഫിയ സിസ്റ്ററെ ഏൽപ്പിച്ചിരുന്നു .യാത്രയുടെ ക്ഷീണം അവരെ വല്ലാതെ ബാധിച്ചിരുന്നു .എനിക്കും ക്ഷീണം അനുഭവപെട്ടു .