ആദ്യമായി കാണുന്ന എല്ലാ നാടുകളിലേക്കും ഞാൻ കണ്ണുപായിച്ചു .വായിച്ചു മാത്രം അറിവുള്ള നാടുകൾ കാണുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി .ഷൊർണുരിൽ വച്ച് ഞങ്ങൾ ആഹാരം കഴിച്ചു .സിസ്റ്റർ എന്നോട് അധികമൊന്നും സംസാരിച്ചില്ല ഭക്ഷണം കഴിച്ചു ഞാനും സിസ്റ്ററും ട്രെയിനിൽ അഭിമുഖമായി ഇരുന്നു .എന്തോ എന്നോട് ചോദിക്കാനുള്ളപോലെ സിസ്റ്ററുടെ മുഖഭാവം വ്യകതമാക്കുന്നുണ്ടായിരുന്നു ..
സിസ്റ്റർ …ഞാൻ പതിയെ അവരെ വിളിച്ചു
ഹമ്
സിസ്റ്റർക്കെന്തോ എന്നോട് ചോദിക്കാനുള്ളപോലെ
വയനാട്ടിൽ നമ്മൾ എവിടെ താമസിക്കും നമ്മൾ ആരാണെന്നു പറയും
സിസ്റ്റർക്കു വിരോധമില്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ നമ്മൾ ഭാര്യാഭർത്താക്കന്മാരെന്നു പറഞ്ഞൂടെ
ഹമ് എല്ലാം നീ തീരുമാനിക്കുന്നപോലെ …പക്ഷെ നമ്മൾ എവിടെ താമസിക്കും
തത്കാലം നമ്മൾ ഒരു വീട് വാടകക്ക് എടുക്കും അവിടെ താമസിക്കും .ക്ലിനിക്കും നമ്മൾ അവിടെ തുടങ്ങും
അവിടെ എത്തിയതിനു ശേഷം തീരുമാനിക്കാം
അതുമതി സിസ്റ്റർ
ഇനിയും എന്നെ സിസ്റ്റർ എന്ന് വിളിക്കരുത്
അതെന്താ
ഇപ്പോൾ ഞാൻ സിസ്റ്റർ അല്ലാതായിരിക്കുന്നു ..തിരുവസ്ത്രം അഴിച്ചു ഞാൻ ഇപ്പോൾ കന്യാസ്ത്രീ അല്ലാതായി
പക്ഷെ ഞാൻ ശീലിച്ചുപോയി
മാറ്റണം …നമ്മൾ ഭാര്യാഭർത്താക്കന്മാരെന്നു മറ്റുള്ളർവർക്കു ബോധ്യമാകണമെങ്കിൽ ഇനിയും നീ എന്നെ സിസ്റ്റർ എന്ന് വിളിക്കരുത്
അത്രയും ഞാൻ ഓർത്തില്ല
ഇനിമുതൽ നീ എന്നെ പേര് വിളിച്ചാൽ മതി