.വാത്സല്യപെടാൻ ഓമനിക്കപ്പെടാൻ എന്റെ കുരുന്നു മനസ്സും ഒരുപാടാഗ്രഹിച്ചു .സിനിമകളിൽ കാണുന്ന പോലെ വാത്സല്യവും സ്നേഹവും നിറഞ്ഞ ഓർഫനേജ് ചുറ്റുപാടുകളല്ല എനിക്ക് നേരിടേണ്ടി വന്നത് .അന്നന്നത്തെ ആഹാരത്തിനു പോലും ഗതിയില്ലാതെ ഒരനാഥമന്ദിരം .കുട്ടിക്കാലത്തിന്റെ നിറവും നിറപ്പകിട്ടും ഞാൻ അനുഭവിച്ചിട്ടില്ല .അടുത്തിരുന്നു പഠിക്കുന്ന കൂട്ടുകാരന്റെ വീട്ടുവിശേശങ്ങൾ പൊള്ളുന്ന നെഞ്ചോടേ ഞാൻ കേട്ടിരുന്നു .അമ്മയെന്ന വാക്കിന്റെ അർത്ഥവും ആഴവും എനിക്ക് മനസിലായില്ല .വൈകുന്നേരങ്ങളിൽ പലഹാര പൊതിയും കളിപ്പാട്ടങ്ങളുമായി വരുന്ന അച്ഛൻ എനിക്ക് കൗതുകമുണർത്തുന്ന പദങ്ങൾ മാത്രമായി .കല്യാണം വിരുന്ന് സൽക്കാരങ്ങൾ വിനോദ യാത്ര ഇതൊന്നും എന്താണെന്ന് എനിക്ക് മനസ്സിലായില്ല .രുചിയുള്ള ഭക്ഷണം നിറമുള്ള വസ്ത്രം ഇതൊക്കെയായിരുന്നു എന്റെ സ്വപ്‌നങ്ങൾ .ആരെങ്കിലും സംഭാവന ചെയുന്ന പഴയ വസ്ത്രങ്ങൾ പാകമുള്ളതു തിരഞ്ഞു പിടിച്ചു ഉപയോഗിക്കണം .കീറിയതോ പിഞ്ചിയതോ ആണെങ്കിൽ സ്വയം തയ്യിച്ചു ഉപയോഗിക്കണം .ജന്മം നൽകിയവർ
ആരാണെങ്കിലും കഴുത്തു ഞെരിച്ചു കൊന്നില്ലല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു എനിക്ക് .കാലം പോകെ എന്നിൽ ജീവിക്കാനുള്ള ആഗ്രഹം വളർന്നു .മറ്റുള്ളവരെ പോലെ സമൂഹത്തിൽ അന്തസ്സും ഗമയും നിറഞ്ഞ ജീവിതം ഞാൻ സ്വപനം കാണാൻ തുടങ്ങി .മനസ്സിൽ തീയായി എന്റെ ആഗ്രഹങ്ങൾ മാറാൻ തുടങ്ങി