വരാം…… എങ്ങോട്ടെന്ന് പറയു
സിസ്റ്റർ സമൂഹത്തിൽ അവഗണന മാത്രം അനുഭവിക്കുന്ന ചിലരുണ്ട് അവരുടെ അടുത്തേക്ക് അവർക്ക് താങ്ങായി തണലായി അവരിൽ ഒരാളായി …
എങ്ങനെ പോകും എപ്പോൾ പോകും ….ഇങ്ങനെ ഒരു സാഹചര്യം വന്നതുകൊണ്ട് എനിക്ക് നിന്നെ കാണാൻ കഴിഞ്ഞു ഇനിയുമെങ്ങിനെ …
സിസ്റ്റർ സോഫിയ വിശ്വസിക്കാൻ കൊള്ളാവുന്ന കൂട്ടത്തിലാണോ
വിശ്വസിക്കാം മഠത്തിൽ ഞാനുമായി അടുപ്പം ഉള്ള ഒരേയൊരാൾ സിസ്റ്ററാണ് ..
അങ്ങനെയെങ്കിൽ എല്ലാം ശരിപ്പെടുത്തി ഞാൻ സോഫിയ സിസ്റ്ററിനെ അറിയിക്കാം
ഹമ് അത് മതി പക്ഷെ അതികം വൈകരുത് …ശരീരം നശിച്ചു ഞാൻ ജീവിക്കില്ല
സിസ്റ്റർ അല്പം കൂടി പിടിച്ചു നിൽക്കണം ..അവരോടു വഴക്കിനു പോകണ്ട .എല്ലാത്തിനും സമ്മതമെന്നമട്ടിൽ പെരുമാറുക പക്ഷെ ഒന്നിനും സമ്മതിക്കരുത് .3 ദിവസം കൂടി സിസ്റ്റർ മഠത്തിൽ നിക്കണം അതിനുള്ളിൽ ഞാൻ പോകേണ്ടകാര്യങ്ങൾ സോഫിയ സിസ്റ്ററെ അറിയിക്കാം
ഹമ് ..നമുക്ക് പോകാം ഇപ്പോൾ തന്നെ സമയം വൈകി ഇനിയും വൈകിയാൽ അതിനുള്ള പീഡനങ്ങൾ ഞാൻ മാത്രമല്ല ഒന്നുമറിയാത്ത പാവം സോഫിയ സിസ്റ്ററും അനുഭവിക്കേണ്ടി വരും
ഞാൻ അവരെയും കൂട്ടി മഠത്തിൽ എത്തി .അവരിരുവരും മഠത്തിലേക്കും ഞാനെന്റെ റൂമിലേക്കും പോയി .എങ്ങനെ എവിടെ തുടങ്ങിയ ചോത്യങ്ങൾ എന്റെ മനസ്സിൽ കിടന്നു തിളച്ചുമറിഞ്ഞു .സിസ്റ്ററുടെ അവസ്ഥയിൽ എനിക്കേറെ മനോവിഷമം ഉണ്ടായി അപ്പോഴത്തെ അവസ്ഥയിൽ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത് കിടന്നിട്ടു എനിക്ക് ഉറക്കം വന്നില്ല .