നീ പറയുന്നത് ശരിയാണ് പക്ഷെ അനാഥയായ എനിക്ക് മറ്റെന്തു വഴിയാണ് ഉള്ളത്
മഠത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞു സിസ്റ്റർക്കു എന്റെ കൂടെ വന്നൂടെ
നീ എന്താണ് പറയുന്നത് എബി
എനിക്കും മടുത്തു തുടങ്ങിയിട്ട് കുറെയായി ..എങ്ങോട്ടെങ്കിലും പോകണമെന്ന് ഞാനും ആഗ്രഹിക്കാൻ
തുടങ്ങിയിട്ട് നാളുകൾ ഏറെയായി ..ജീവിതത്തിൽ എന്റെ ലക്ഷ്യം എന്താണെന്ന് ഞാൻ ഒരുപാടു ചിന്തിച്ചിട്ടുണ്ട് .സിസ്റ്റർ എല്ലാ ജീവിതത്തിനും ഒരു ലക്‌ഷ്യം ഉണ്ടായിരിക്കും .ഇപ്പോൾ ഞാനെന്റെ ലക്‌ഷ്യം തിരിച്ചറിയുന്നു .സമൂഹത്തിൽ അശരണരായ ഒരുപാടു ജീവിതങ്ങൾ ഉണ്ട് .ഒരു കന്യാസ്ത്രീ ആയിത്തന്നെ സമൂഹത്തെ സേവിക്കണമില്ലെങ്കിൽ സിസ്റ്റർ എന്റെ കൂടെ വരണം .ദൂരെ എങ്ങോട്ടെങ്കിലും നമുക്കു പോകാം .ആരും നമ്മെ തിരിച്ചറിയാത്ത എന്തെങ്കിലും സ്ഥലത്തേക്ക് .അവിടെ നമുക്ക് ഒരു ക്ലിനിക് തുടങ്ങാം .ഒരുരൂപ പോലും വാങ്ങാതെ തികച്ചും സൗജന്യമായി പാവങ്ങൾക്ക് വേണ്ടി ഒരു ക്ലിനിക്ക് .അതിലും വലിയ എന്ത് സേവനമാണ് സിസ്റ്റർ നിങ്ങൾക്ക് ചെയ്യാനാകുക.
നീ പറയുന്നതിനോട് എനിക്ക് യോജിപ്പുണ്ട് പക്ഷെ എങ്ങനെ .ക്ലിനിക് തുടങ്ങാനും മറ്റാവശ്യങ്ങൾക്കും പണം അത്യാവശ്യമാണ് ..
ഇത്രയും നാൾ ഞാൻ ജോലിചെയ്തതിൽ ലഭിച്ച പണം മുഴുവൻ എന്റെ കയ്യിലുണ്ട് .അതുമല്ലെങ്കിൽ എന്ത് ജോലിയും ചെയ്യാൻ ഞാൻ ഒരുക്കവുമാണ് .ഒരാപത്തും വരാതെ ഞാൻ സിസ്റ്ററിനു കൂട്ടായി എന്നും ഉണ്ടാകും .മഠത്തിൽനിന്നും ഇറങ്ങിയെന്നു കരുതി കന്യാസ്ത്രീ ജീവിതം അവസാനിപ്പിക്കേണ്ടതില്ല ..വേഷത്തിൽ മാത്രം മാറ്റം വരുത്തണമെന്നേ ഞാൻ പറയുന്നുള്ളു .ഇപ്പോൾ ജീവിക്കുന്നപോലെ സിസ്റ്റർക് ഇനിയും ജീവിതം തുടരാം .സിസ്റ്റർ വരണം ..