അവർ പക്ഷെ അത് കേട്ട ഭാവം നടിച്ചില്ല .ഇനിയും ഞാൻ മര്യാദക്ക് നടന്നില്ലെങ്കിൽ എന്റെ ശരീര ശാസ്ത്രം ലോകം മുഴുവൻ കാണുമെന്നാണ് അവരും പറഞ്ഞത് ..എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല ഓടിപ്പോകാൻ എനിക്കൊരിടമില്ല കൊണ്ടുപോകാൻ ആളുമില്ല .ചോദിക്കാനും പറയാനും ആരുമില്ലാത്ത അനാഥയോടു ആർക്കും എന്തും കാണിക്കാം പറയാം ..ഇന്നല്ലെങ്കിൽ നാളെ അവർക്കുമുന്നിൽ എനിക്ക് കീഴടങ്ങേണ്ടി വരും .ശരീരംകൊണ്ടു പാപം ചെയ്തു എനിക്ക് പിന്നെ സന്യാസിനി ആയി തുടരാൻ കഴിയില്ല .അങ്ങനെ സംഭവിച്ചാൽ ഒരുപക്ഷെ ഈ ലോകത്തിൽ ഞാൻ ഉണ്ടായെന്നും വരില്ല ..
എങ്ങനെയാണു അവരെ സമാധാനിപ്പിക്കേണ്ടെതെന്നു എനിക്ക് അറിയില്ലായിരുന്നു .അവരോടൊപ്പം എന്റെ കണ്ണുകളും ഈറനണിഞ്ഞു .അവരോടൊന്നും പറയാൻ എനിക്കായില്ല .ആശുപത്രിയിൽ നടക്കുന്ന നീചപ്രവർത്തികളിൽ ഇടപെട്ട് അതവസാനിപ്പിക്കാൻ മാത്രം കയ്യൂക്കും കാശും പിടിപാടും എനിക്കില്ല എന്ന ഉത്തമബോധം എനിക്കുണ്ട് .അതിനു മുതിരാൻ ഞാൻ തയ്യാറായില്ല .എങ്ങനെയെങ്കിലും സിസ്റ്ററെ രക്ഷിക്കണം എന്ന ചിന്ത മാത്രമാണ് എനിക്കുണ്ടായത് .കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ സിസ്റ്ററോട് സംസാരിച്ചു
എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ല ..പക്ഷെ സിസ്റ്ററെ ഇനിയും ഈ നരകത്തിൽ തുടരാൻ ഞാൻ അനുവദിക്കില്ല
നിനക്കെന്തു ചെയ്യാൻ കഴിയും ..മഠത്തിൽവച്ചു നിന്നെ കാണാൻ പോലും എനിക്കാവില്ല
എന്ത് ചെയ്യും എന്നെനിക്കറിയില്ല …സിസ്റ്റർ നമുക്കെങ്ങോട്ടെങ്കിലും പോയാലോ
എങ്ങോട്ടു പോകാൻ
സിസ്റ്റർ നിങ്ങൾ ഒരു സാധാരണ സ്ത്രീയല്ല ..ഒരു ഡോക്ടറാണ് നിങ്ങളുടെ സേവനം നാടിനാവശ്യമാണ്
അതിനു ഞാൻ എന്ത് ചെയ്യും എബി
എന്തിനു വേണ്ടി നിങ്ങൾ ജീവിക്കുന്നോ അത് നടക്കുന്നുണ്ടോ ..മഠത്തിന്റെ മതില്കെട്ടിനുളിൽ നിന്ന് കൊണ്ട് ഒരിക്കലും നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാനോ ..നല്ലൊരു സന്യാസിനിയായി ജീവിക്കാനോ സാധിക്കില്ല .അതിനവർ അനുവദിക്കില്ല ഒരുപക്ഷെ സിസ്റ്ററുടെ ജീവൻ പോലും അപകടത്തിൽ പെട്ടേക്കാം