ഇല്ലാത്ത അസുഖത്തിന്റെ പേരിൽ വേണ്ടാത്ത ചികിത്സകൾ നൽകുന്നു .അതിനെല്ലാം കഴുത്തറുക്കുന്ന ഫീസും അവർ ഈടാക്കുന്നു .ആർക്കും ഒരുതരിപോലും സഹായം ചെയ്യാൻ ആശുപത്രി അധികൃതർ തയ്യാറുമല്ല .നിങ്ങൾക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കച്ചവടമാണ് ആശുപത്രിയിൽ നടക്കുന്നത് .ഇതിനെ എതിർത്തത്തിനും ചോദ്യം ചെയ്തതിനും ഞാൻ അനുഭവിക്കുന്ന ശിക്ഷ വിധികൾ എനിക്കുതന്നെ അറിയില്ല ഞാനെന്തിനാണ് ശിക്ഷിക്കപ്പെടുന്നത് എന്ന് .പല രാത്രികളിലും ഞാൻ ഉറങ്ങാറില്ല
എനിക്ക് ആഹാരം നൽകാറില്ല .പ്രാർത്ഥനയുടെ പേരിൽ അവരെന്നെ ശിക്ഷിക്കുന്നു എബി ..
പല രാത്രികളിലും ഞാൻ മുട്ടുകുത്തി നിന്ന് വേദപുസ്തകം വായിക്കാൻ നിര്ബന്ധിതയാകുന്നു .മുട്ടിൽനിന്ന് എന്റെ തൊലി മുഴുവൻ പോയിരിക്കുന്നു .നീയും ഞാനുമായി അവിഹിതബന്ധമുണ്ടെന്ന് വരെ അവർ ആരോപിച്ചു .എന്നിൽ സാത്താന്റെ ആവാസമുണ്ടെന്നു പറഞ്ഞു എന്നെ പ്രാത്ഥനക്കും ധ്യാന്യത്തിനും നിർബന്ധിക്കുന്നു .കർത്താവിനോടു അടുക്കാൻ വേണ്ടിയല്ലേ ഞാനത് സന്തോഷത്തോടെ സ്വീകരിക്കുന്നു .പക്ഷെ എന്റെ ദുഃഖം അതിനല്ല .ആശുപത്രിയിൽ പല രോഗികളുടെയും ആന്തരികാവയവങ്ങൾ അവർപോലുമറിയാതെ ആശുപത്രി അധികൃതർ മുറിച്ചെടുത്തു വിൽക്കുന്നു .മരണപ്പെട്ട രോഗികളുടെ അവയവങ്ങളാണ് കൂടുതലും മുറിച്ചുമാറ്റപെടുന്നത് ഇതെല്ലം ഞാൻ അറിഞ്ഞതാണ് എന്റെ ശിക്ഷക്കുള്ള കാരണം .എല്ലാം അറിഞ്ഞ ഞാൻ അരമനയിലേക്ക് കത്തയച്ചു മദറിനെ ഞാൻ വിവരം അറിയിച്ചു .പിന്നീടുണ്ടായത് ഞാൻ ഒരിക്കലൂം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് .മദറിനെ അവർ സ്ഥലം മാറ്റി എന്നെ അടച്ചിടാൻ കഴിയാത്തതുകൊണ്ട് എപ്പോഴും നിരീക്ഷണവലയത്തിലാക്കി പുറത്തുള്ള ആരുമായും എനിക്ക് സംസർഗം അനുവദിച്ചിട്ടില്ല ആരെങ്കിലുമായും ഞാൻ മിണ്ടുന്നതോ സംസാരിക്കുന്നതോ കണ്ടാൽ ശിക്ഷ വിധികളിൽ പെടുത്തി എന്നെ അവർ പീഡിപ്പിക്കുന്നു .പുതിയ മദർ വനത്തുതന്നെ എന്നെ നിയന്ധ്രിക്കാനും ശിക്ഷിക്കാനും വേണ്ടി മാത്രമാണ് .എനിക്ക് മഠത്തിൽ ആകെ അടുപ്പം നീയുമായാണ് എന്ന് അവർക്കറിയാം അതിനാലാണ് നിന്നെ അവർ മഠത്തിലേക്ക് വരുന്നതിൽ നിന്നും വിലക്കിയിട്ടുള്ളത് .