കൂടെയുള്ള സിസ്റ്റർ …
അവർ കുഴപ്പമില്ല …നല്ല സ്വഭാവമാണ് വിശ്വസിക്കാം …
സിസ്റ്റർ അകത്തേക്ക് കയറി .കുഞ്ഞിനേയും അമ്മയെയും ഒന്നുകൂടി പരിശോധിച്ചു .നഴ്സിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി .എപ്പോൾ വേണമെങ്കിലും വിളിക്കാൻ പറഞ്ഞു സിസ്റ്റർ അവിടെനിന്നും ഇറങ്ങി ..
കാറിൽ സിസ്റ്റർ റോസും സിസ്റ്റർ സോണിയയും കയറി .ഞാൻ വണ്ടി മഠത്തിലേക്കുള്ള വഴിയേ ഓടിച്ചു .ആളൊഴിഞ്ഞ സ്ഥലത്തു ഞാൻ വണ്ടി നിർത്തി .സിസ്റ്റർ സോണിയ കാര്യം തിരക്കി .റോസ് സിസ്റ്ററുമായി അല്പം സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞപ്പോ അവർ പിന്നെ ഒന്നും പറഞ്ഞില്ല .ഞാനും സിസ്റ്ററും ഡോർ തുറന്നു പുറത്തിറങ്ങി ..
എന്താണ് സിസ്റ്റർ ഇത്രയും വലിയ വേദനക്കുള്ള കാര്യം
എബി ..നീയും പുറംലോകവും മനസിലാക്കിയപോലെയല്ല മഠവും അതിനകത്തെ കാര്യങ്ങളും .പുറത്തുനിന്നും ആർക്കും ഇടപെടാൻ കഴിയാത്ത ..മഠത്തിന്റെ നിയമങ്ങൾ മാത്രം അനുസരിച്ചു കഴിയുന്നവരാണ് ഞങ്ങൾ ഞങ്ങൾ നേരിടുന്ന പീഡനങ്ങൾ ആരും അറിയില്ല .ആരോടും പറയാൻ അവസരവും ലഭിക്കാറില്ല .ആരോരുമില്ലാത്തവർക്കും അശരണർക്കും സേവനം ചെയ്യാൻ വേണ്ടിയാണു ഞാൻ സന്യാസിനിയായത് .ജനനന്മക്കു വേണ്ടി കുറെ സുമനസ്സുകൾ രൂപം കൊടുത്ത മഠവും അതിന്റെ അനുബന്ധ ശാഖകളും ഇന്ന് കുറെ അധികം മാറിയിരിക്കുന്നു .എന്താണോ ഉദേശിച്ചത് അത് മാത്രം നടക്കുന്നില്ല .മഠവും ആശുപത്രിയും മറ്റു സ്ഥാപനങ്ങളും സേവനമെന്ന പേരിൽ ഇന്ന് നടത്തുന്നത് കൊള്ളലാഭമുണ്ടാക്കുന്ന കച്ചവടമാണ് .ആശുപത്രിയുടെ നടത്തിപ്പിന് പണം അത്യാവശ്യമാണ് അറിയാം .കാശുള്ളവരിൽ നിന്നും വാങ്ങിയാൽ പോരെ നിർധനരും പട്ടിണിപ്പാവങ്ങളും ആശ്രയിക്കുന്ന മഠം വക ആശുപത്രിയിൽ ആരോടും അനുകമ്പയില്ല സ്നേഹമില്ല കരുണയില്ല .