എന്ത് കുഴപ്പം
സിസ്റ്റർ വല്ലാതെ ദുഃഖം അനുഭവിക്കുന്നപോലെ എനിക്ക് തോന്നുന്നു
ശരിയാണ് …
എന്നോട് പറയാൻ കഴിയുന്നതാണെങ്കിൽ
പറയാം …കുറെ നാളുകളായി ഞാൻ എല്ലാം ആരോടെങ്കിലും പറയണമെന്ന് കരുതുന്നു ..കഴിഞ്ഞില്ല
ഒരുതരം വീർപ്പുമുട്ടലാണ് എനിക്ക് അനുഭവപ്പെടുന്നത് ..എല്ലാം ഒന്നിറക്കി വെക്കണം …
എന്നോട് പറഞ്ഞോളൂ …സങ്കടങ്ങൾ ആരെങ്കിലുമായി പങ്കുവച്ചാൽ അത്രയും ആശ്വാസമാകും
പക്ഷെ എവിടെ വച്ച് ..എങ്ങനെ …എപ്പോഴും എന്റെ കൂടെ ആരെങ്കിലും ഉണ്ടാവും ..തനിച്ചു എന്നെ എങ്ങോട്ടും
വിടാറില്ല ..
ഇവിടെ നമ്മൾ മാത്രമല്ലെ ഉള്ളു ..
അല്ല ഇവിടെയും എവിടെയും എന്നെ പിന്തുടരുന്ന കണ്ണുകൾ ഉണ്ടാവും ..ആരുടെയൊക്കെയോ നിരീക്ഷണത്തിലാണ് ഞാൻ …ഞാൻ പോലുമറിയാത്ത ആരുടെയൊക്കെയോ ..
എന്താണ് സിസ്റ്റർ ….അത്രയും വലിയ എന്ത് കാര്യമുണ്ടായി …
ഉണ്ടായി …
സിസ്റ്റർ നമുക്ക് ഇവിടെനിന്നും പോകാം .പോകുന്ന വഴി എവിടെയെങ്കിലും നിർത്തി നമുക്ക് സംസാരിക്കാം
ഞാനും അതാണ് ആലോചിച്ചത് …