വിശുദ്ധ
Visudha Author : Black Forest
ഒരുനേരത്തെ സുഖത്തിനുവേണ്ടി ശരീരം കാഴ്ച വച്ചതുകൊണ്ടാണോ അതോ ഇനി ആരെങ്കിലും മനബാംഗപെടുത്തിയത് കൊണ്ടാണോ എന്തോ ആരായാലും ജന്മം നൽകിയവർ എന്നെ ഉപേക്ഷിച്ചു .ചിലപ്പോ പക്വത എത്താത്ത പ്രായത്തിൽ സംഭവിച്ച കൈപ്പിഴ .എന്തെങ്കിലും കാരണത്താൽ ഭ്രൂണഹത്യ നടത്താൻ കഴിയാതെ വന്നുകാണും .അല്ലെങ്കിൽ പ്രൗഢിയും പ്രശസ്തിയും ഉള്ള ഏതെങ്കിലും കുടുംബത്തിലെ പൊന്നോമനക്ക് ആരെങ്കിലും സമ്മാനിച്ച അവിഹിത ഗർഭം .പ്രേമത്തിന്റെ പുറംമോടിയിൽ രതിയുടെ കാണാക്കയത്തിൽ നീന്തിത്തുടിച്ചപ്പോൾ അവൾ അറിഞ്ഞുകാണില്ല സുഖത്തിന്റെ ഒടുവിൽ ജീവന്റെ തുടിപ്പ് ഉദരത്തിൽ ചുമക്കേണ്ടി വരുമെന്ന് .പ്രസവിച്ചു ഉടൻതന്നെ എന്നെ ഉപേക്ഷിക്കുകയായിരുന്നു .അനദ്വത്തിന്റെ കൈപ്പുനീർ കുടിച്ച അനേകം ജീവിതങ്ങളിൽ ഒന്ന് മാത്രമാണ് എന്റേത് .ബാല്യത്തിൽ ഉപേക്ഷിക്കപെട്ടവന്റെ വേദന ഞാൻ അറിഞ്ഞില്ല .എനിക്കറിയില്ലായിരുന്നു ‘അമ്മ അച്ഛൻ ബന്ധുക്കൾ എന്നി വാക്കുകളും അതിന്റെ അർത്ഥങ്ങളും .അനാഥാലയത്തിന്റെ ചുവരുകൾക്കുള്ളിൽ ഞാൻ വളർന്നു .പഠനത്തിന്റെ നാളുകൾ വരുന്നതുവരെ ഞാൻ സന്തുഷ്ടനും സന്തോഷവാനുമായിരുന്നു .ഒന്നാം ക്‌ളാസിൽ മറ്റുള്ള കുട്ടികളുടെ കൂടെ വിദ്യാഭ്യാസത്തിന് വേണ്ടി സ്‌കൂളിൽ പോയിത്തുടങ്ങിയപ്പോളാണ് അമ്മയുടെ വാത്സല്യത്തെ കുറിച്ചും അച്ഛന്റെ സ്നേഹത്തെ കുറിച്ചും ഞാൻ അറിയാൻ തുടങ്ങിയത് .അവസാന പിരിയഡും കഴിഞ്ഞു ദേശീയഗാനം മുഴുമിപ്പിക്കാൻ ഇടനൽകാതെ എന്റെ കൂട്ടുകാർ ഇറങ്ങി ഓടുന്നത് അവരെ കാത്തുനിൽക്കുന്ന അമ്മയുടേയോ അച്ഛന്റെയോ അടുത്തേക്കാണെന്ന് ഞാൻ വേദനയോടെ മനസ്സിലാക്കി