” ബാസെ …. നീ സരോയെ പറ്റിയെഴുതിയത് ഞാന്‍ കണ്ടു … നന്നായിരിക്കുന്നെന്നു പറയാന്‍ പറ്റില്ല … കാരണം നിനക്ക് തന്നെയറിയാല്ലോ…എനിക്ക് തന്നെ ഒരത്ഭുധം ആണ് സരോ … നിന്റെ എഴുത്തല്ല … അവളെ കുറിച്ച് നീ എഴുതിയത് പോരായെന്നൊരു തോന്നല്‍ “
എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാളിയുടെ ഒട്ടോയിലിരുന്നു ബാവ പറഞ്ഞു .
സത്യമാണ്.. ആദ്യമായി തന്‍റെ ശരീരം അനുഭവിച്ച , തന്നെക്കാളും നാലോ അഞ്ചോ വയസിനു ഇളപ്പമുള്ള തന്‍റെ പുരുഷനെ , അതും അവനെ ഒരു വിധത്തിലും ശല്യം ചെയ്യാതെ ജീവിക്കുന്ന അക്ക എനിക്കൊരു അത്ഭുതമായിരുന്നു … എപ്പോഴും കൂടെയുണ്ടെങ്കിലും പരാതിയും പരിഭവവും തീരാതെ , ചെറിയ കാര്യത്തിനും വല്ലാതെ ദേഷ്യം പിടിക്കുന്ന , വാശി കാണിക്കുന്ന , പിണങ്ങുന്ന ഓരോ ഭാര്യമാരെയും ഓര്‍ക്കുമ്പോള്‍ സരോജാ അക്ക എല്ലാവര്‍ക്കും മീതെ പ്രകാശം പൊഴിച്ചു നില്‍ക്കുന്നു
” അടുത്തത് ആരെ പറ്റിയാ ബാസെ? നീയിത് ഏതു ബ്ലോഗിലാ അയക്കുന്നെ ? പച്ചയായ ജീവിതം ആയതു കൊണ്ട് മാസികയില്‍ വരില്ല … ഏതാണെന്ന് പറ ഒന്ന് വായിക്കണം “