പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

കാളി വന്നതേ ഞങ്ങള്‍ മൂന്നുപേരും കൂടി പോയി വേണ്ടുന്ന സാധനങ്ങള്‍ ഒക്കെ മാര്‍ക്കറ്റില്‍ നിന്ന് എടുത്തു .. ഞങ്ങള്‍ വന്നപ്പോഴേക്കും എല്ലാ പണികളും തീര്‍ത്തു സെന്തിലോക്കെ എന്‍റെ സാധനങ്ങള്‍ അടക്കം അതാതു ഇടങ്ങളില്‍ തിരികെ വെച്ചിരുന്നു … എല്ലാവരും കൂടെ കടയില്‍ സാധനങ്ങള്‍ അടുക്കി … പാക്കറ്റില്‍ സാധനങ്ങള്‍ എല്ലാം തന്നെ കൊടുക്കാവുന്ന രീതിയില്‍ , അത് പുറത്തെ സ്ഥലത്തും അകത്തെ മുറിയില്‍ രണ്ടു മേശയും കസേരകളും രാവിലെ ബ്രേക്ക്ഫാസ്റ്റ് കൊടുക്കാവുന്ന രീതിയില്‍ ..പണ്ട് അക്കയുടെ വീട്ടില്‍ നടത്തിയിരുന്ന പോലെ തന്നെ കുറച്ചു കൂടി സാധന്നങ്ങള്‍ ഒക്കെയായി .

കാളി അതിനകം പോയി അയ്യരെ ഏര്‍പ്പാടാക്കിയിരുന്നു ..പൂജ കഴിഞ്ഞയുടനെ എല്ലാവര്‍ക്കും ഓരോ ചായയും വടയും ഫ്രീ … അത് കഴിഞ്ഞയുടനെ റോജി ഇറങ്ങുവാന്‍ തയ്യാറായി … അക്കയെ കെട്ടി പിടിച്ച് ഉമ്മ കൊടുത്തപ്പോള്‍ റോജി കരഞ്ഞിരുന്നു , അക്കയവനെ ചിരിയോടെയാണ്‌ യാത്രയാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *