” വാടാ …ഒന്ന് നടന്നിട്ട് വരാം ” റോജി പായ വാങ്ങി കട്ടിലില്‍ ഇട്ടിട്ടു എന്‍റെ കയ്യില്‍ പിടിച്ചു .. വിജനമായ വഴി , ഇടക്കിടക്ക് ചില സൈക്കിള്‍ റിക്ഷ പോകുന്നുണ്ട് …കാലിയായ ഒരു സൈക്കിള്‍ റിക്ഷ വന്നപ്പോള്‍ റോജി കൈ കാണിച്ചു
” അണ്ണാ … ലസ് കോര്‍ണറിലെ വിടുങ്കെ” റിക്ഷ നിര്‍ത്തുന്നതിനു മുന്‍പേയവന്‍ ചാടി കയറി
” ഇനിയെന്നാ ഇങ്ങോട്ടെന്നു അറിയില്ല …. ഞാനൊന്നു സെറ്റിലാകട്ടെ …. നിനക്കെന്തെലും ചെയ്യാം ഞാന്‍ … നിന്നെ കൊണ്ട് പോകണം എന്നുണ്ട് …പക്ഷെ നീയിവിടെ ഉള്ളപ്പോള്‍ എനിക്കൊരു ധൈര്യമാ … … നീയോര്‍ക്കുന്നുണ്ടോ രാത്രികളില്‍ നമ്മള്‍ എത്രയോ പ്രാവശ്യം കൊതുക് കടി ഭയന്ന് ഇതിലെ നടന്നിട്ടുണ്ട് … ഉറക്കം വരുമ്പോഴല്ലേ തിരിച്ചു പോകാറ്…ഈ നഗരം എന്തോ മനസില്‍നിന്നും മായുന്നില്ല … ഇപ്പൊ നീയുണ്ട് ..സരോയുണ്ട് .. സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ ഓടി വരും ഇങ്ങോട്ട് ..””
” അനിയത്തീടെ കല്യാണം കഴിഞ്ഞാല്‍ ഞാന്‍ ഇവിടെയുണ്ടാകുമെടാ ….നാട്ടില്‍ ചെന്നിട്ടു എന്ത് ചെയ്യാനാ …”