” എന്ത കോഴ്സ് പഠിക്കിരീന്കെ?” ചോദ്യം കേട്ട് അവളുടെ മുഖത്തേക്ക് നോക്കി … ഐശ്വര്യം തുളുമ്പുന്ന വട്ട മുഖം, ചിരിക്കുമ്പോള്‍ എണ്ണ കറുപ്പുള്ള ആ മുഖത്ത് പാലിന്‍റെ കളറുള്ള നിരയൊത്ത പല്ലുകള്‍ …
പഠിച്ചതും പഠിക്കാന്‍ ഒരുങ്ങുന്നതുമായ കാര്യങ്ങള്‍ പറഞ്ഞു … അവള്‍ക്കും മലയാളം മനസിലാകുമെന്നത് അനുഗ്രഹമായി … അവളാണ് അപ്പന്‍റെ അടുത്ത് എന്‍റെ ജോലിക്കാര്യത്തെ പറ്റി പറയുന്നത് … അങ്ങനെ ആ ചേട്ടന്‍ പറഞ്ഞത് അനുസരിച്ച് അല്‍പം മാറിയുള്ള CA കാരന്‍റെ അടുത്ത് പോയി … ദൈവം കരുണാമയനാണ് .. കാരണം അയാള്‍ ഒരു മലയാളി ആയിരുന്നു … മാസം അഞ്ഞൂറ് രൂപ ശമ്പളത്തില്‍ അയാളുടെ സഹായി ആയി പിറ്റേന്ന് മുതല്‍ അവിടെ കൂടുവാന്‍ അനുവാദം കിട്ടി .. അക്കാലത്ത് അഞ്ഞൂറ് രൂപ നല്ലൊരു പൈസയാണ് … ചിലവെല്ലാം കഴിഞ്ഞു ഏതാണ്ട് മുന്നൂറ്റിയമ്പത് രൂപയോളം മിച്ചം വെക്കാന്‍ സാധിക്കും … ലോഡ്ജിലെ റെന്റ് മാസം 150 രൂപയെ ഉള്ളൂ … ബാക്കി ഇരുന്നൂറു രൂപ കിഴിച്ച് കോഴ്സ് ഫീ വീട്ടില്‍ നിന്ന് മേടിച്ചാല്‍ മതിയല്ലോ ..
അവളുമായി പെട്ടന്ന് കൂട്ടായി , “സരോജം ” .. അവരുടെ ഏക മകള്‍ എന്നെക്കാള്‍ മൂന്നു വയസ് കൂടുതല്‍ , അടുത്തുള്ള പിള്ളേര്‍ ” അക്കാ ” എന്ന് വിളിക്കുന്നത് കേട്ട് ഞാനും അക്കയെന്നു വിളിച്ചു തുടങ്ങി ..