റോജിയെയും കാളിയെയും കാണാനില്ല … വന്നപ്പോള്‍ കണ്ടതാണ് … അക്ക എന്‍റെ കയ്യിലേക്ക് കുഞ്ഞിനെ തന്നിട്ട് സാധനങ്ങള്‍ അടുക്കാന്‍ അവരുടെ കൂടെ കൂടി .. അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ സാധനങ്ങള്‍ എല്ലാം ഒതുക്കി , ഭിത്തിയെല്ലാം വെള്ള പൂശാന്‍ തുടങ്ങി .. ആ സമയം തന്നെ കാളിയും റോജിയും കയറി വന്നു
” എങ്ങോട്ടാടാ പോയത് ? പറഞ്ഞിട്ട് പോകണ്ടേ ?”
” ഇവന്മാര് ഇത്രേം കാണിച്ച സ്ഥിതിക്ക് ഭക്ഷണം കൊടുക്കണ്ടേ …” മുകളിലേക്കുള്ള സ്റെയറില്‍ എല്ലാവരെയും വിളിച്ചിരുത്തി .. സമയം ഏതാണ്ട് പത്തര കഴിഞ്ഞിരുന്നു ..എല്ലാവരുടെയും കയ്യിലേക്ക് ഗ്ലാസ് കൊടുത്തിട്ട് ഏതോ റം ഊറ്റി , കോളയും ഒഴിച്ചു കൊടുത്തു .. റോജി ആ ഗുണ്ടയുടെ ഗ്ലാസില്‍ മുക്കാല്‍ ഭാഗത്തോളം ഒഴിച്ചു അല്‍പം മാത്രം കോളയും കൊടുത്തു ,,, ഞാനവരെ തന്നെ നോക്കുകയായിരുന്നു … ഗുണ്ട ഒരിറക്ക് കുടിച്ചപ്പോള്‍ റോജി ആ ഗ്ലാസ് വാങ്ങി ഒന്ന് സിപ് ചെയ്തു’ ” ചിയേര്‍സ് “
” ഡാ …നീയിനി കുടിക്കണ്ട …”
” ഏയ് … ഇനി വേണ്ട …ഞാനവന്റെ കൂടെ ഒരു കമ്പനിക്ക് … നീ പാക്ക വേണാ സരോ ” അക്ക നോക്കുന്നത് കണ്ടു റോജി അക്കയുടെ കവിളില്‍ തലോടി .. അക്കയാ കൈ തട്ടി തെറിപ്പിച്ചു അകത്തേക്ക് പോയി