പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

ഏതു സമയവും അടി നടക്കാവുന്ന ചേരി പ്രദേശമാണ് .. മുക്കുവരാണ്‌ കൂടുതലും ,ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് അടിയുറപ്പ്..കാളി ഉള്ളതാണ് ഒരാശ്വാസം … ഗ്ലാസിലെ പൂര്‍ത്തിയാക്കി നോക്കിയപ്പോള്‍ അവരാരുമില്ല… കാളി ഒരു അരലിറ്ററും കൂടി വാങ്ങികൊണ്ട് വന്നു .

” സാര്‍ … നമ്മ വീട് ഇങ്കെതാനിരുക്ക് …ഇങ്കെന്നു സാപ്പിടരുതാ .. ഇല്ലേ പൊണ്ടാട്ടി കയ്യീലിരുന്തു സാപ്പിടുരുതാ ” കല്ലിന്റെ മുകളിലിരുന്നു തിരയുടെ ഇളക്കത്തെ നോക്കി കൊണ്ടിരുന്ന റോജിക്കവന്‍ ഒന്ന് കൂടിയോഴിച്ചു കൊടുത്തു .. ലൈറ്റ് ഹൌസിലെ വെളിച്ചം ഇടക്കിടക്ക് വീശി പോകുന്നുണ്ട് ..

” വീട്ടുക്ക് പോലാം കാളി …വണ്ടിയെട് ” റോജി കല്ലില്‍നിന്ന് ഇറങ്ങാന്‍ നോക്കിയപ്പോള്‍ വേച്ചുപോയി , കല്ലുകള്‍ക്കിടയില്‍ വീഴാതെ കാളിയവനെ താങ്ങി .

” കൊഞ്ചം നേരം പൊറുത്തു പോലാം സാര്‍ ‘ അവനെ ഈ നിലയില്‍ കൊണ്ടുപോകണ്ടയെന്നു കരുതിയാവാം കാളി പറഞ്ഞത് … രണ്ട് അര ലിറ്ററില്‍ മുക്കാലും ഞാനും റോജിയുമാണ് കഴിച്ചത് , അത് കൊണ്ട് തന്നെ കാളി മേടിച്ചു കൊണ്ട് വന്ന കുപ്പിയില്‍ നിന്ന് ഒരെണ്ണം റോജിക്കും എനിക്കും തന്നിട്ട് അവനത് മൊത്തം വാനിലിരുന്നു തീര്‍ത്തു …

Leave a Reply

Your email address will not be published. Required fields are marked *