അവസാനത്തെ ഫീസിനു അല്‍പം കുറവുണ്ടായിരുന്നു …. അമ്മാമ നാട്ടില്‍ ഇല്ലാത്തതു കൊണ്ട് ഞാന്‍ വീട്ടിലേക്ക് എഴുതി …. പോയി കൂട്ടി കൊടുക്കടാ നാറി എന്നും പറഞ്ഞു വന്ന എഴുത്ത് എന്‍റെ കയ്യിലിപ്പോഴും ഉണ്ടെടാ …. കരഞ്ഞോണ്ടിരുന്ന എനിക്ക് സരോ അവളുടെ ഉണ്ടി പൊട്ടിച്ചു ഉള്ള പൈസേം …തികയാത്തെനു ആ മൂക്കുത്തീം കൂടെ ഊരി …..ബാസെ … ബാസെ ..’ റോജി കരച്ചില്‍ വന്നപ്പോള്‍ മദ്യം ശിരസ്സില്‍ കയറി …വിക്കി ഓക്കാനിച്ചു , ഞാനവന്റെ പുറം തിരുമ്മി …രണ്ടു കവിള്‍ ശര്ദ്ധിച്ചിട്ട് അവന്‍ കോള എടുത്തു മുഖം കഴുകി …
” എന്നാ സാര്‍ വാന്തിയാ ? ഇത് സാപ്പിട്’
കാളി റോജി ശര്ദ്ധിക്കുന്നത് കണ്ടാണ് വന്നത് … അവന്‍ കയ്യിലിരുന്ന സ്റ്റീല്‍ പാത്രം വാനിന്‍റെ സ്റെപ്പില്‍ വെച്ചിട്ട് , തൊട്ടപ്പുറത്തുള്ള പെട്ടിക്കടയില്‍ പോയി വാട്ടര്‍ പാക്കറ്റ് മൂന്നാലെണ്ണം വാങ്ങികൊണ്ട് വന്നു , റോജി മുഖം കഴുകിയിട്ട് ഒരു പാക്കറ്റ് വെള്ളം വായിലേക്കൊഴിച്ചു … എന്നിട്ടവന്‍ വീണ്ടും ഗ്ലാസ്സിലേക്ക് വോഡ്ക ഒഴിക്കുന്നത് കണ്ടുഞാന്‍ വിലക്കി
” ഡാ …ഇനി നീ കുടിക്കണ്ട …”
” പോടാ ..ഇന്ന് സന്തോഷത്തിന്‍റെ ദിവസമാ …ഇന്ന് കുടിച്ചില്ലേല്‍ പിന്നെന്നാ കുടിക്കുന്നെ ,…ങേ ?”