കാളി റോജിയുടെ കയ്യില്‍ നിന്ന് കുപ്പിയും വാങ്ങി നടന്നു , ഞങ്ങള്‍ അവന്‍റെ പുറകെയും , മുന്നിലെ കൌണ്ടറില്‍ നിന്ന് വാങ്ങിയ അതേ ബ്രാന്‍ഡ് രണ്ട്അരലിറ്റര്‍ വോഡ്കയും കോളയും വാങ്ങി കവറിലാക്കി കാളി വണ്ടിയുടെ അടുത്തേക്ക് നടന്നു … വണ്ടിയുടെ ഡോര്‍ തുറന്നിട്ട് ഫുട്പ്പാത്തില്‍ എനിക്കും റോജിക്കും കാളി വണ്ടിയിലെ മാറ്റ് എടുത്തിട്ടു തന്നു ഇരിക്കാന്‍ , അവന്‍ മുകളിലെ സ്റെപ്പില്‍ ഇരുന്ന് ഗ്ലാസും കുപ്പിയും താഴത്തെ സ്റെപ്പിലും വെച്ചു … തൊട്ടപ്പുറത്ത് കടലിന്‍റെ ഹുങ്കാരം … തണുത്ത കാറ്റും …
” കൊഞ്ചം പോനാല്‍ അങ്കെ അടി സ്റ്റാര്‍ട്ടായിടും സാര്‍ … ” ഓരോന്ന് ഒഴിച്ച് , സമോസ മുളക് ചമ്മന്തിയില്‍ മുക്കി തന്നവന്‍ പറഞ്ഞു … ഒരെണ്ണം ഒറ്റയടിക്ക് കഴിച്ചിട്ട് കാളി കുപ്പിക്ക് മേലെ കൂടി ചാടി ,
” സാര്‍ ടൂ മിനിട്സ് “
” ബാസെ … ബാവ കൂടി ഉണ്ടായിരുന്നേല്‍ ….ആട്ടെ നിന്‍റെ പരിപാടി എന്താടാ? കുറച്ചു കൂടി കഴിയട്ടെ … ദുബായ് കൊണ്ടു പോകാമോന്നു നോക്കാം …. വെട്ടി പിടിക്കണോന്നുള്ള വെറിയാ ….. കാശുണ്ടാക്കണം … അത് മാത്രമാ ഇപ്പൊ ചിന്ത … അത് കൊണ്ട് മൂന്നാല് സംരംഭങ്ങള്‍ ഒന്നിച്ചാ തുടങ്ങിയെക്കുന്നെ … ഇപ്പൊ നിന്നെ കൊണ്ടുപോകാന്‍ പേടിയാ … പൊട്ടിയാല്‍ ..ഭൂം …. ഇതാവുമ്പോ ഞാന്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ …. ഞാനങ്ങു തീര്‍ന്നാല്‍ വേറെ ആരെയും ബോധിപ്പിക്കണ്ടല്ലോ …. സരോ … അവളായിരുന്നു അന്നെരോം മനസില്‍ … ഇപ്പൊ സമാധാനമുണ്ട് …. അവള്‍ക്കൊരു കിടപ്പാടം ആയല്ലോ ..”
തറവാട്ടില്‍ പൂത്ത പൈസയുള്ള ഇവനും കാശിനു ആക്രാന്തം … അപ്പോ നമ്മുടെ കാര്യമോ ?’