പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

” നെറയ വാട്ടി സോല്ലിയിരുക്ക് സാര്‍ ഉങ്കളെ പറ്റി … ” കാളി സാധനങ്ങളൊക്കെ വണ്ടിയില്‍ കയറ്റിയിട്ട് റോജിയെ നോക്കി ചിരിച്ചു

” ബാസ്റിന്‍ സോല്ലിയിരുക്ക് കാളി ഉന്നെ പറ്റി … എപ്പടി ? നലമാ?”

” നല്ലാരുക്കെ സാര്‍ ” പാന്‍പരാഗ് ചവച്ചതു തുപ്പിയിട്ട് കാളി വണ്ടിയെടുത്തു

” കാളി , സരോജാ കട ഫര്‍ണിഷ് പണ്ണണം … ഉനക്ക് തെരിഞ്ചവര്‍ യാരാവത് ഇറുക്കാ?”

” ആമാ ..സാര്‍ … “

” ടൈം ഇല്ല കാളി … നാളേക്ക് കാലയിലെ സ്റ്റാര്‍ട്ട്‌ പണ്ണണം … രണ്ടു നാളുക്കുള്ളെ എല്ലാമേ മുടിച്ച്‌കട ഓപ്പന്‍ പണ്ണണം “

കാളിക്ക് മനസിലായില്ല റോജി സരോജ അക്കയുടെ കടക്ക് വേണ്ടി എന്തിനാണ് ഇത്രയും ചെയ്യുന്നതെന്ന് … പക്ഷെ അവന്‍ ചോദിച്ചുമില്ല

ഞാന്‍ കാളിയോട്‌ കണക്കു നോക്കുന്ന കടയിലേക്ക് വിടാന്‍ പറഞ്ഞു … ഒരു ഫാന്‍ വാങ്ങുകയായിരുന്നു ലക്ഷ്യം.

അവിടെ ചെന്നപ്പോള്‍ റോജി പിന്നെയും അമ്പരപ്പിച്ചു .. അക്കാലത്ത് അല്‍പം ചിലവുള്ള ഫ്രിഡ്ജ് കൂടി അവന്‍ അക്കയുടെ കടയിലേക്ക് ഓര്‍ഡര്‍ ചെയ്തു , കൂടെ എനിക്കൊരു ഫാനും …

Leave a Reply

Your email address will not be published. Required fields are marked *