കാര്യം എന്തെന്ന് മനസിലായില്ലെങ്കിലും അക്കയെ കൂട്ടി ഞാന്‍ അണ്ണാച്ചിയുടെ കോണ്ടസയില്‍ കയറി .
റെജിസ്റാര്‍ ഓഫീസില്‍ റോജിയുണ്ടായിരുന്നു …. അവന്‍ അക്കയെ മാറ്റി നിര്‍ത്തി ഏതാണ്ടൊക്കെ പറയുന്നുണ്ടായിരുന്നു … അതിനെതിര്‍ത്തു അക്കയും … അക്ക ദേഷ്യത്തില്‍ ആണെന്നെനിക്ക് തോന്നി …
അണ്ണാച്ചിയുടെ കയ്യില്‍ നിന്ന് ആ കെട്ടിടം അക്കയുടെ പേരില്‍ വാങ്ങിയ മുദ്രപേപ്പര്‍ അക്ക കൈ കൊണ്ട് വാങ്ങിയില്ല … എന്നോടാണ് വാങ്ങാന്‍ പറഞ്ഞത് … മൂന്നു മണി ആയപ്പോള്‍ എല്ലാം കഴിഞ്ഞു ഞങ്ങള്‍ അക്കയുടെ കടയിലെത്തി .. റോജി ആരെയോ കാണാന്‍ ഉണ്ടെന്നും , അത് വഴി നാട്ടിലേക്ക് പോകുമെന്നും പറഞ്ഞു അവിടെ നിന്നെ പോയിരുന്നു ,.
അക്കയുടെ നിര്‍ബന്ധപ്രകാരം ഞാനന്ന് തന്നെ തകരകൊട്ടാരത്തില്‍ പോയി ട്രങ്ക് പെട്ടിയും സഞ്ചിയും എടുത്തു അക്കയുടെ കടയുടെ നേരെ മുകളില്‍ റോഡിനു അഭിമുഖമായുള്ള മുറിയില്‍ കുടിയേറി ….. ആറു മണി ആയതേ ഉള്ളൂ … പലതും ആലോചിച്ചു പുതിയ താമസ സ്ഥലത്ത് കിടന്നു ..നേരത്തെയുണ്ടായിരുന്നവര്‍ ഉപേക്ഷിച്ചിട്ട് പോയ ഒരു മടക്കുന്ന , കയറു പാകിയ കട്ടിലും , ഇരുമ്പിന്‍റെ ഡ്രോ ഇല്ലാത്ത അരക്കൊപ്പം പൊക്കമുള്ള ഇരുമ്പ് അലമാരിയും ഉണ്ടായിരുന്നവിടെ
എന്ത് കൊണ്ടാണ് റോജി ഈ പഴയ കെട്ടിടം വാങ്ങിയത് ? ദുബായില്‍ ബിസിനെസ് തുടങ്ങിയ അവന്‍ വളരുന്ന സിറ്റിയില്‍ ഒരു നിക്ഷേപം എന്ന നിലയിലാണോ ? ആണെങ്കില്‍ അക്കയുടെ പേരില്‍ എന്തിനാണു വാങ്ങിയത് ? ചോദ്യങ്ങള്‍ ഒരു പാട് ……