പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

” ഇല്ലടാ … പക്ഷെ ഉടനെ മറ്റൊരു സ്ഥലം നോക്കണം …”

” നീ .. നീ വിചാരിച്ചാല്‍ ആ വില്‍പന കുറച്ചു മാറ്റി വെക്കാന്‍ പറ്റില്ലേ ? എത്രയാവൂടാ ആ കെട്ടിടത്തിന്?”

വാ പൊളിച്ചു പോയി .. അവനാ കെട്ടിടം എന്തിന് ? അക്കയെ അന്ന് ബന്ധപ്പെട്ടത് കൊണ്ടോ ?

എന്തായാലും അവന്‍റെ ആവശ്യപ്രകാരം അണ്ണാച്ചിയെ കണ്ടു വിവരങ്ങള്‍ ചോദിച്ചു …അത് റോജിയെ അറിയിക്കുകയും ചെയ്തു .

രണ്ടു മാസം പിന്നെയും കടന്നു പോയി , അക്ക അല്ലാതെ ആ ബില്‍ഡിങ്ങില്‍ ഉള്ളവര്‍ എല്ലാരും തന്നെ ഒഴിഞ്ഞു പോയിരുന്നു റോജി. പറഞ്ഞത് കൊണ്ടാണോ എന്താണെന്നറിയില്ല … രണ്ടാഴ്ചക്കുള്ളില്‍ മാറണം എന്ന് പറഞ്ഞ അണ്ണാച്ചി പിന്നീടു എന്നോട് ഒന്നും മാറുന്നതിനെ പറ്റി പറഞ്ഞില്ല .. അവന്‍ അയാളെ വിളിച്ചെന്നു ഇടക്കൊരിക്കല്‍ പറഞ്ഞിരുന്നു ..

ഒരു ദിവസം രാവിലെ റോജിയുടെ ഫോണ്‍, കമ്പനിയിലേക്ക് …

” ഡാ …ബാസെ … ഞാന്‍ ഇവിടെ വന്നിട്ടുണ്ട് … നീ എങ്ങനെയേലും സരോയെ കൂട്ടി അണ്ണാച്ചിയുടെ കൂടെ വരണം … ഒരു കാരണവശാലും ഞാന്‍ വന്നിട്ടുണ്ടെന്ന് സരോ അറിയരുത് “

Leave a Reply

Your email address will not be published. Required fields are marked *