മൂന്നാല് മാസങ്ങള്‍ കഴിഞ്ഞു പോയി .. അണ്ണാച്ചി വിളിച്ചൊരു ദിവസം അക്ക താമസിക്കുന്ന ബില്‍ഡിങ്ങ് വില്‍ക്കുന്ന കാര്യം പറഞ്ഞു … കേസില്‍ പെട്ടു കിടക്കുകയായിരുന്ന ആ കെട്ടിടം ഇപ്പോള്‍ കേസ് ജയിച്ചപ്പോള്‍ വില്‍ക്കാന്‍ തീരുമാനിച്ചു … അകെ അടിയായി പോയത്.. പെട്ടന്നൊരു വീടും കടയും കണ്ടെത്താന്‍ പറ്റുമോ ?
ആ സമയം കമ്പനി അല്‍പം വര്‍ക്ക് കിട്ടിയ സമയമാണ് …ഇപ്പോള്‍ കുറച്ചു മെഷിനറി കൂടി വാങ്ങിയാല്‍ കൂടുതല്‍ ലാഭം ഉണ്ടാക്കാം .. അല്ലെങ്കിലും അവരുടെ കെട്ടിടം വില്‍ക്കുന്നതിനെ എതിര്‍ക്കാന്‍ പറ്റിലല്ലോ
പിറ്റേന്ന് റോജി വിളിച്ചിട്ടുണ്ടായിരുന്നു .. ഞാനക്കയുടെ കാര്യമെല്ലാം അവനോടു പറഞ്ഞു .. എന്ത് കൊണ്ടോ അക്ക വന്നതില്‍ പിന്നെ റോജിയുടെ കാര്യമൊന്നും എന്നോട് ചോദിച്ചിരുന്നില്ല. റോജി വിളിച്ചപ്പോള്‍ ഞാന്‍ പറയാനും വിട്ടു പോയിരുന്നു . ഇപ്പോള്‍ അവന്‍ സരോനെ നീ പോയി കണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആണ് അവനോടു കാര്യങ്ങള്‍ എല്ലാം പറഞ്ഞത്
” ഡാ ബാസെ .. നീ സരോനെ ഇങ്ങോട്ടും വിടരുത് … പാവമാ അവള്‍ ..പാവം നീയെന്താ അവള്‍ വന്ന കാര്യത്തിന് വിളിക്കാതിരുന്നെ? ” അവന്‍റെ കണ്ഠം ഇടറിയോ എന്നൊരു സംശയം