പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

ഇത് ധാരാളം മതിയെന്ന് അക്ക പറഞ്ഞതോടെ അണ്ണാച്ചിയെ കാര്യങ്ങള്‍ ധരിപ്പിച്ചു … അന്ന് വൈകിട്ട് മാല പണയം വെച്ചതും , എന്‍റെ ഒരു മാസത്തെ ശമ്പളം അഡ്വാൻസ് ആയി എഴുതിയെടുത്തതും ആയി കുറച്ചു പൈസ കൊണ്ട് അണ്ണാച്ചിയെ പോയി കണ്ടു … അക്കയുടെ ഒപ്പ് പത്രത്തില്‍ വാങ്ങി , അടുത്ത ആഴ്ച മുതല്‍ താമസവും കച്ചവടവും ചെയ്തോളാന്‍ സമ്മതവും വാങ്ങിയിറങ്ങി …കൊടുത്ത പൈസ അക്കയുടെ കയ്യില്‍ കൊടുത്തു അണ്ണാച്ചി ” നീ ബിസിനെസ് പണ്ണുങ്കമ്മാ…കൊഞ്ചം കൊഞ്ചമാ തിരുപ്പി തന്നാല്‍ പോതും അമ്മാ ” എന്ന് പറഞ്ഞപ്പോള്‍ അക്കയുടെ കണ്ണുകള്‍ നിറഞ്ഞില്ല … എന്‍റെ കണ്ണുകള്‍ നിറഞ്ഞു …

ആ ഞായറാഴ്ച ആയപ്പോള്‍ ഞാനും അക്കയും കൂടി പോയി കടയും വീടും വൃത്തിയാക്കി … ഉച്ച കഴിഞ്ഞു ചെറുതായി ഒന്ന് പെയിന്റടിക്കുക കൂടി ചെയ്തപ്പോള്‍ എല്ലാം ഭംഗിയായി … പുറത്തു നിന്നാരെയും വിളിച്ചില്ല … പക്ഷെ , ഉച്ച കഴിഞ്ഞു എന്നെ അന്വേഷിച്ചു റൂമില്‍ വന്ന കാളി വിവരം അറിഞ്ഞു ഞങ്ങളുടെ കൂടെ കൂടി …

തിങ്കളാഴ്ച ഉച്ച വരെ കമ്പനിയില്‍ നിന്ന് ലീവെടുത്തു, കാളിയുടെ മസ്ദയില്‍ മാര്‍ക്കറ്റില്‍ ഒക്കെ പോയി അത്യാവശ്യം വേണ്ടുന്ന സാധനങ്ങള്‍ ഒക്കെ മേടിച്ചു … പിറ്റേ ദിവസത്തേക്കുള്ള മാവും ഒക്കെ ..

അന്നുച്ച കഴിഞ്ഞു അക്ക കച്ചവടം തുടങ്ങി … പിറ്റേന്ന് മുതല്‍ രാവിലെ ഇഡ്ഡലിയും ദോശയും , വൈകിട്ട് ബജി പോലെ ചെറിയ പലഹാരങ്ങളും ..പിന്നെ കടയില്‍ അല്ലറ ചില്ലറ സാധനങ്ങള്‍ ഒക്കെ ആയി തുടക്കം കുറിച്ചു.രാവിലെ ഇഡ്ഡലി , ദോശ കാണും .. അല്‍പസ്വല്‍പം മുറുക്കാന്‍ സാധനങ്ങളും …അത്രക്കുമേ പൈസ തികഞ്ഞിരുന്നുള്ളൂ .. ഇനി കിട്ടുന്ന മുറക്ക് സാധനങ്ങള്‍ എടുത്താല്‍ മതിയല്ലോ … ചെറിയ റാക്കുകള്‍ പഴയ ആള്‍ക്കാര്‍ ഇട്ടിട്ടു പോയതുണ്ട് .. പോളിഞ്ഞതെങ്കിലും തത്കാലം ഉപയോഗിക്കാം .

Leave a Reply

Your email address will not be published. Required fields are marked *