പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

‘ ഇപ്പൊ വാണാ അക്കാ … തെവയാനാ നാന്‍ കേക്കരെന്‍ …” മാല തിരിച്ചു കൊടുത്തെങ്കിലും അക്കയത് വാങ്ങിയില്ല … തകര മറച്ച മുറിയില്‍ കാര്‍ട്ടന്‍ നിരത്തിയിട്ട് കൊടുത്തതില്‍ കിടന്നു അക്കയന്നു സുഖമായി ഉറങ്ങി

” റൊമ്പ നാളുക്കപ്പുറം നല്ലാ തൂങ്കിട്ടെ …” അടുത്തുള്ള ടീക്കടയില്‍ നിന്ന് വാങ്ങി കൊണ്ട് വന്ന ചായ കുടിച്ചു കൊണ്ട് അക്ക പറഞ്ഞപ്പോള്‍ എന്‍റെ മനസും കുളിര്‍ന്നു …

അക്കയെ മുകളില്‍ നിര്‍ത്തിയിട്ട് ഞാന്‍ ജോലി ചെയ്തു … കമ്പനി മുതലാളി .. ഒരു പാവം അണ്ണാച്ചി .. അയാള്‍ വന്നപ്പോള്‍ കാര്യം പറഞ്ഞു … അയാളാണ് അവരുടെ ഒരു പഴയ കെട്ടിടത്തെ പറ്റി പറഞ്ഞത് … അന്നുച്ചക്ക് ആ കെട്ടിടം പോയി നോക്കി .. താഴെ ഒരു പലക തട്ടികള്‍ കൊണ്ട് മറച്ചിരിക്കുന്ന കടമുറിയും, അതിനു പിന്നില്‍ അത്യാവശ്യം സാധനങ്ങള്‍ വെക്കാവുന്ന ഒരു മുറിയും ചെറിയ ഇടനാഴിയിലൂടെ ചെന്നാല്‍ രണ്ടു മുറിയുള്ള വീടും … അവിടെ ആളില്ലെങ്കിലും കട ഇപ്പോള്‍ ഒരാള്‍ നടത്തുന്നുണ്ട് … അവരെ മാറ്റി തരാമെന്ന് പറഞ്ഞാണ് എന്നെ പറഞ്ഞു വിട്ടത് .. മുകളിലെ നിലയില്‍ മൂന്നു മുറികള്‍ ഉണ്ട് … എല്ലാം ഫുള്‍ ആണ് …

വൈകിട്ട് അക്കയെ കൊണ്ട് പോയി കാണിച്ചു …

Leave a Reply

Your email address will not be published. Required fields are marked *