ഇതിനകം ഇവിടെ നാട് പോലെയായിരുന്നു .. ഇഷ്ടം പോലെ ഫ്രെന്റ്സും …അധികം ചങ്ങാത്തത്തിന് പോകുന്നില്ലങ്കിലും വൈകിട്ട് നേരമ്പോക്കിനു വകയുണ്ട് … ആ സമയത്താണ് കാളിയെ പരിചയപ്പെടുന്നത് … ചെറിയ തല്ലു പിടിയൊക്കെ ഉണ്ടെങ്കിലും കമ്പനിയിലെ ഓട്ടങ്ങള്‍ ഒക്കെ കാളിക്കായിരുന്നു .. മസ്ദയുടെ ഒരു പഴയ വണ്ടി .. അവന്‍ വണ്ടികള്‍ അനവധി മാറിയെങ്കിലും സ്വന്തമായി ഓട്ടോ മേടിച്ചു ഓടിക്കാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും വിരല്‍ തുമ്പില്‍ ഉള്ളത് കാളിയാണ്.
കമ്പനിയിലേക്ക് മാസത്തില്‍ ഒന്നെന്ന പോലെ റോജിയുടെ ഫോണ്‍ ഉണ്ടായിരുന്നു .. ഇടക്ക് അക്കാ എഴുതാറുണ്ടായിരുന്നു , ഇപ്പോള്‍ കാണുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അവരുടെ അപ്പന്‍ മരിച്ച കാര്യം പറഞ്ഞു … റോജി എന്നോട് പോയൊന്നു അന്വേഷിച്ചു നോക്കണമെന്ന് ആവശ്യപെട്ടു ..
അടുത്ത മാസം ശമ്പളം കിട്ടുമ്പോള്‍ അക്കയുടെ വീട്ടില്‍ പോകണമെന്ന് കരുതി ഇരിക്കുമ്പോഴാണ് ഒരു ദിവസം ഉച്ച കഴിഞ്ഞു കമ്പനിയില്‍ അക്കാ എന്നെ കാണാന്‍ എത്തുന്നത് .. കയ്യില്‍ ഒന്നര വയസോളം ഉള്ള ഒരു വെളുത്തു തുടുത്ത കുഞ്ഞും ..
എന്‍റെ വിശേഷങ്ങള്‍ ചോദിച്ചതല്ലാതെ അക്ക അവരുടെ കാര്യങ്ങളൊന്നും പറഞ്ഞില്ല , മുഖത്ത് ആകെ ഒരു നിരാശാ ഭാവം കണ്ടാണ് ഞാന്‍ കാര്യങ്ങള്‍ അന്വേഷച്ചത് … അമ്മയും മരിച്ചു , കെട്ടിയവന്‍ ഉപേക്ഷിച്ചു പോയി , കുറച്ചു നാള്‍ അമ്മയുടെ വീട്ടില്‍ നിന്നു. … കുഞ്ഞ് പട്ടിണി കിടക്കുമെന്ന അവസ്ഥ വന്നപ്പോള്‍ അവിടെ നിന്ന് ഇറങ്ങിയതാണ് …