. മദ്രാസിലേക്ക് പോകാനായി ബാഗ് റേഡിയാക്കുമ്പോള്‍ ആണ് അന്ന് ബാവ വന്നപ്പോള്‍ തന്ന അഡ്രസ് കിട്ടിയത് . ജെസ്സി അമ്മമ്മയുടെ … പോകുന്നതിനു മുൻപേ അവരെ കൂടിയാണ് കാണണമെന്ന് തീരുമാനിച്ചു
ജെസി അമ്മാമ … അവരെ കുറിച്ചിനിയൊരിക്കല്‍ പറയാം .
ജെസി അമ്മാമ തന്ന പൈസ കൊണ്ട് അല്ലറ ചില്ലറ കടങ്ങളും വീട്ടി , ബാക്കി അനിയത്തിയെ ഏല്‍പ്പിച്ചു ചെന്നൈക്ക് വണ്ടി കയറി …
നേരെ പോയി സാറിനെയാണ് കണ്ടത് … നീരസമൊന്നും കാണിക്കാതെ അദ്ദേഹം പഴയ അക്കൗണ്ട്സ് ഒക്കെ തന്നു … അത് കഴിഞ്ഞു കമ്പനിയിൽ പോയി .. അവിടെ ഞാൻ നിർത്തി പോയപ്പോൾ പകരം വന്ന ആൾ ഉണ്ടായിരുന്നെങ്കിലും , ആളുടെ പെർഫോമൻസ് മോശമായതിനാല്‍ പറഞ്ഞു വിടാന്‍ ഇരിക്കുവാന്നറിഞ്ഞു…ഒരാഴ്ചക്കുള്ളില്‍ ആ ജോലിയും ശെരിയായി .. താമസം കമ്പനിയുടെ അടുത്തുള്ള ഒരു ഗോഡൗണിൻറെ മുകളിൽ . തകര ഷീറ്റ് കൊണ്ട് മറച്ച ഒരു മുറിയിൽ … രാത്രി ആയാല്‍ ചൂടും കൊതുകും … കമ്പനിയിലെ കാർട്ടണുകൾ അടുക്കിയിട്ടു അതിൽ പായ വിരിച്ചാണ് കിടപ്പു … നല്ല റൂമോ വീടിന്റെ ഷെയറോ മറ്റോ കിട്ടുമോയെന്നു നോക്കുന്നുണ്ട് …
ബസിന് അല്‍പം പോയാല്‍ ലോഡ്ജുകള്‍ കയ്യിലൊതുങ്ങുന്ന ബഡ്ജറ്റിനു കിട്ടുമെങ്കിലും റോയപ്പെട്ടയോ പരിസരമോ വിട്ടു പോകാന്‍ മനസു വന്നില്ല …