അനിയത്തിയുടെ ഡിഗ്രി കഴിയാന്‍ ആറു മാസം കൂടി ഉള്ളപ്പോഴാണ് അമ്മയുടെ മരണം … അടുത്ത ആഖാതം..
ചെന്നൈയില്‍ നിന്ന് എല്ലാം കെട്ടിപ്പെറുക്കി ഇനിയൊരു മടങ്ങിവരവില്ലന്നുറച്ചു നാട്ടിലേക്ക്..
അമ്മയുടെ ചടങ്ങുകള്‍ ഒക്കെ തീര്‍ത്തു, വീണ്ടും ജോലിക്കായി യാത്ര തുടങ്ങി … ഒടുവില്‍ കൊല്ലം അടുത്തുള്ള കശുവണ്ടി ഫാക്ടറിയില്‍ അക്കൗണ്ടന്റ് ആയി ജോലി കിട്ടി .. മദ്രാസില്‍ ലഭിച്ചിരുന്ന ശമ്പളത്തിന്റെ പാതി പോലും ഇല്ലയിരുന്നുവത് .. ആദ്യം എല്ലാ ദിവസവും വീട്ടില്‍ വന്നെങ്കിലും മാസാവസാനം നല്ലൊരു തുക ചിലവായപ്പോള്‍ അത് ആഴ്ചയില്‍ ഒന്നായി … പേരമ്മ അപ്പോഴും വീട്ടില്‍ ഉണ്ടായിരുന്നത് അനിയത്തിക്ക് തുണയായി … നിനച്ചിരിക്കാതെയാണ് ഫാക്ടറി യൂണിയന്‍ സമരം കാരണം അടച്ചു പൂട്ടിയത് ..
വീണ്ടും ഊരു തെണ്ടലിന്റെ നാളുകള്‍ .അഞ്ചാറു മാസം അല്ലറ ജോലികള്‍ ചെയ്തു പടിച്ചു നിന്നു. കൃഷി ചെയ്തും ,മീന്‍ വളര്‍ത്തിയും ഒക്കെയാണ് അപ്പനും അമ്മയും ഞങ്ങളെ കഷ്ടത കൂടാതെ പുലര്‍ത്തിയിരുന്നത് .. മുക്കാല്‍ ഏക്കറോളം വരുന്ന കൃഷിയിടം അപ്പന് വല്ലായ്മ വന്നപ്പോള്‍ ഒരാള്‍ക്ക് പാട്ടത്തിനു കൊടുത്തിരുന്നു, . അനിയത്തീടെ പഠിപ്പും പിന്നെ വരാന്‍ പോകുന്ന ചിലവുകളും ഒക്കെ മനസില്‍ വന്നപ്പോള്‍ വീണ്ടും ചെന്നൈ എന്ന ചിന്തക്ക് ആക്കം കൂടി .. പേരമ്മ എന്‍റെ വിഷമം മനസിലാക്കിയട്ടാവാം മദ്രാസിലേക്ക് പോക്കൂടെ എന്ന് ചോദിച്ചപ്പോള്‍ ഉറച്ച തീരുമാനത്തില്‍ എത്തിയത്