പ്രകാശം പരത്തുന്നവള്‍ – സരോജ [മന്ദന്‍രാജ]

Posted by

ആദ്യം എന്നെ എതിരേറ്റത് ഞങ്ങള്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ സ്ഥാനത്ത്‌ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ബഹുനില കെട്ടിടമാണ് … അതിന്‍റെ വശത്തുണ്ടായിരുന്ന അക്കയുടെ വീടും കടയും ഒന്നുമില്ല …. അഞ്ചാറു മാസമായി അക്കയുടെ കത്തും ഇല്ലായിരുന്നു … അടുത്ത് അന്വേഷിച്ചപ്പോള്‍ അക്കയുടെ അപ്പന്‍ മരിച്ചെന്നും , അവര്‍ അക്കയുടെ അമമയുടെ നാട്ടിലേക്ക് പോയെന്നും അറിയാന്‍ സാധിച്ചു … അക്കയുടെ അഡ്രസ് എന്‍റെ കയ്യിലുള്ളത് ഇവിടുത്തെം , പിന്നെ കെട്ടിച്ചയച്ചയിടത്തെയുമാണ് …. ഞാന്‍ വന്ന വിവരം അറിയിച്ചു അങ്ങോട്ടേക്ക് ഒരു കത്തയച്ചു … തിരികെ വന്നപ്പോള്‍ ഏക ആശ്വാസം ആയത് സാര്‍ ആയിരുന്നു … അദ്ദേഹം എനിക്ക് വീണ്ടും ജോലി തന്നു … കുറച്ചു കടകളുടെ കണക്കുകള്‍ നോക്കുക … അത് കൂടാതെ ഒരു കമ്പനിയില്‍ അക്കൗണ്ടന്റ് ആയി .. ഒരു സ്ഥിര വരുമാനവും , കൂടെ കടകളുടെ കണക്കു നോക്കലും ആയപ്പോൾ പിടിച്ചു നിൽക്കാവുന്ന അവസ്ഥയായി …

കുറച്ചു നാളുകള്‍ കഴിഞ്ഞു … റോജിയുടെ ബിസിനെസ് മോശമില്ലാതെ നടക്കുന്നുവെന്ന് അവന്‍റെ ഫോണ്‍ ഉണ്ടായിരുന്നു , ജോലി ചെയ്യുന്ന കമ്പനിയിലേക്ക് … എന്‍റെ മേശയില്‍ തന്നെയുണ്ട് ഫോണ്‍ … ബാവയുടെ കമ്പനിയില്‍ ഫോണില്ല , എങ്കിലും റോജി പറഞ്ഞോ ബാവയുടെ എഴുത്തിലൂടെയോ അവന്‍റെ വിവരങ്ങളും അറിഞ്ഞു കൊണ്ടിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *