പഴയ ഇരു നില വീട് , ലോഡ്ജെന്നും പറയാം .. പത്തിരുപത് റൂമുകള്‍ ഉണ്ടാവും … രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല … പുറത്തിറങ്ങി ചുറ്റുപാടും നോക്കി , ലോഡ്ജിന്റെ പുറകിലേക്കുള്ള വഴിയെ നടന്നപ്പോള്‍ തന്നെ ഒറ്റ മുറി പീടിക കണ്ടു … അതിനു പുറകില്‍ ഇഷ്ടിക കെട്ടി , ഓല മേഞ്ഞ വീടും … വീടിനു മുന്നില്‍ അല്‍പം മുറ്റം ഉണ്ട് , അതും ഓല കൊണ്ട് അരപൊക്കത്തില്‍ മറച്ചിരിക്കുന്നു .. കടയുടെ അടുത്ത് ചെന്നപ്പോള്‍ അവിടെ രണ്ടു പേര്‍ ഉണ്ട് .. പത്തു നാല്പത്തിയഞ്ച് വയസുള്ള ഒരു ചേട്ടനും അവരുടെ ഭാര്യയും … കറുത്ത എന്നാല്‍ മുഖശ്രി ഉള്ള ഒരു ചേച്ചി , കെട്ടിയോന്‍ ഉണങ്ങി വരണ്ട ഒരാള്‍ .. കടയില്‍ ടിന്നുകളില്‍ മിട്ടായികളും ചിപ്സും അങ്ങനെ നമ്മുടെ നാട്ടില്‍ കാണാത്ത കുറെ സാധനങ്ങളും … കോളാകുപ്പികള്‍ അടുക്കി വെച്ചിരിക്കുന്നത് കണ്ടു ” സോഡാ ” എന്ന് പറഞ്ഞു … സമയം മൂന്നായിട്ടുണ്ടാവും …..
” കോളാ സാര്‍ ” അകത്തെ ഐസ് നിറച്ച പെട്ടി തുറന്ന്, ഒരു ഡബിള്‍ കോള പൊട്ടിച്ചു അയാള്‍ തന്നു …” അല്‍പം തണുത്ത നുരയുന്ന ഡബിള്‍ കോള വായിലേക്ക് ഒഴിച്ചു, ആദ്യമായി കോള കുടിക്കുന്ന സുഖം അനുഭവിച്ചു ..
” നീങ്ക മലയാളിയാ സാര്‍ ?”
പുകയിലക്കറ പിടിച്ച പല്ലുകള്‍ കാണിച്ചു അയാള്‍ ചിരിച്ചു , ഏതു ഭാഷയില്‍ മറുപടി പറയുമെന്നറിയാതെ ഒന്ന് വിഷമിച്ചു