അവര്‍ വന്നതിന്‍റെ പിറ്റേന്ന് വൈകിട്ട് ആഹാരം കഴിഞ്ഞു കയറി വരുമ്പോള്‍ രണ്ടു പേര്‍ മുറിയുടെ വാതില്‍ക്കല്‍ … ഒറ്റ നോട്ടത്തിലെ മലയാളികള്‍ ആണെന്ന് മനസിലായത് കൊണ്ട് അവര്‍ പരിചയപ്പെട്ടു …. ആ ഒറ്റ രാത്രി കൊണ്ട് കൂട്ടായി … ചെന്നൈയിലെ രണ്ടു വര്‍ഷത്തെ പരിചയം എനിക്കുള്ളത് അവരില്‍ ബഹുമാനം നിറച്ചു … പിറ്റേന്ന് അക്കയുടെ കടയില്‍ നിന്ന് ഇഡ്ഡലി കഴിക്കുമ്പോള്‍ സുന്ദരനായ റോജിയുടെ വെള്ളാരം കണ്ണുകള്‍ അക്കയുടെ മുലയിടുക്കിലും ഇടുപ്പിലുമായിരുന്നു….. നിറം മങ്ങി തുടങ്ങിയ പട്ടുപാവാട കയറ്റി കുത്തുമ്പോള്‍ കാണുന്ന കറുത്ത കാലില്‍ നോക്കിയിരുന്നവന്‍ ഇഡ്ഡലി കഴിച്ചു …എന്‍റെ ഫ്രന്റ്സ് എന്നുള്ള പരിഗണന അവര്‍ക്കുമുണ്ടായിരുന്നു …
രാവിലെയും രാത്രികളിലും മാത്രമായി ഞാന്‍ അവരെ കണ്ടിരുന്നത് … ഞായറാഴ്ചകളില്‍ ഞാനും റോജിയും സാന്തോം ബസിലിക്കയില്‍ വൈകുന്നേരത്തെ കുര്‍ബാനക്ക് പോകും , ആറുമണി ആകുമ്പോഴേക്കും ബാവയും അവിടെത്തും , വീട്ടില്‍ നിന്നയച്ചു തരുന്ന കോഴ്സിന്‍റെ ഫീസും പോക്കറ്റ് മണിയും മാത്രമായിരുന്നു അവരുടെ വരുമാനമെങ്കില്‍ എനിക്ക് അക്കൌണ്ട്സ് നോക്കുന്നതിന്‍റെയും കഥയെഴുത്തിന്റെയും വരുമാനം ഉണ്ടായിരുന്നു …