പ്രകാശം പരത്തുന്നവള്‍ – സരോജ
PRAKASAM PARATHUNNAVAL – SAROJA ||| AUTHOR:മന്ദന്‍രാജാ
B.com കഴിഞ്ഞ് ഉപജീവനമാര്‍ഗ്ഗം തേടിയും അതോടൊപ്പം ഉപരിപഠനവും എന്ന ലക്ഷ്യത്തോടെയാണ് ചെന്നൈ മെയിലില്‍ കയറിയത് .. കേരളത്തിന് പുറത്തേക്ക് , അല്ല ആലപ്പുഴക്ക് വെളിയിലേക്കുള്ള ആദ്യ യാത്ര .. പച്ചപ്പ് നിറഞ്ഞ സ്ഥലം കണ്ടുറങ്ങിയ ഞാന്‍ എഴുന്നേറ്റത് വറ്റി വരണ്ടു കിടക്കുന്ന തരിശു നിലം കണ്ടാണ് .. അല്‍പ നേരത്തിനുള്ളില്‍ സെന്‍ട്രല്‍ സ്റേഷന്‍ എത്തി ആള്‍ക്കൂട്ടത്തിനു നടുവിലേക്ക് ഇറങ്ങിയപ്പോള്‍ ഒന്ന് പതറിയെങ്കിലും ചിരപരിചിതനെപോലെ പുറത്തേക്ക് നടന്നു . കയ്യില്‍ ഒരു ട്രങ്ക്പെട്ടിയും തോള്‍സഞ്ചിയും മാത്രം .. റെയില്‍വേ സ്റെഷന് വെളിയില്‍ എതിരേറ്റത് റിക്ഷാക്കാരുടെ കൂട്ടമാണ് … അവരുടെ ഇടയില്‍ നിന്ന് ഒരു വിധേന വെളിയില്‍ കടന്നു എങ്ങോട്ടെന്നില്ലാതെ മുന്നോട്ടു നടന്നു … അല്‍പം കഴിഞ്ഞപ്പോള്‍ ഒരു റിക്ഷാക്കാരന്‍ മുന്നില്‍ കൊണ്ട് വന്നു നിര്‍ത്തി .. അല്‍പം മുതിര്‍ന്ന ഒരാള്‍ .. പത്രകടലാസിലെ വിലാസം കാണിച്ചയാളെ വിശ്വസിച്ചു റിക്ഷയില്‍ കയറി … പഴയ ഒരു കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തി അയാള്‍ അഞ്ചു രൂപയും വാങ്ങി പോയി .
അങ്ങനെ മദ്രാസിലെ ആദ്യ ദിവസം … ഈവനിംഗ് കോളേജില്‍ Mcom നു അഡ്മിഷന്‍ വാങ്ങി , അവിടുത്തെ ഒരു സ്റാഫിന്റെ സഹായത്താല്‍ പത്തു മിനുട്ട് നടന്നാല്‍ എത്താവുന്ന ദൂരത്തില്‍ റൂമും എടുത്തു … അയാളുടെ മാതാപിതാക്കള്‍ പണ്ട് നാട്ടില്‍ നിന്ന് വന്നതാണ് ..അത് കൊണ്ട് മലയാളം അറിയാം ഇനി ഒരു വരുമാനം കണ്ടു പിടിക്കണം … വീട്ടുകാരെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ വയ്യ … ഇടുങ്ങിയ മുറിയിലെ കട്ടിലിനു താഴെ ട്രങ്ക് പെട്ടി വെച്ച് വാതിലും പൂട്ടിയിറങ്ങി …