അപ്പോൾ വിഷ്ണു എന്തു പേര് വിളിക്കും?
ദേവി… ഞാൻ പറഞ്ഞു. ആ മുഖം വിടർന്നു.
എന്റെ ദേവീ.. ഞാൻ മെല്ലെ വിളിച്ചു. മുഖം തുടുത്തു.
പോ കള്ളാ… എന്റെ തുടയിൽ അവർ നുള്ളി.
പിന്നെ ഏട്ടന്റെ കാര്യം ഞാൻ പറഞ്ഞത് ദേവിയ്ക്ക് മനസ്സിലായോ?
ശങ്കരേട്ടൻ എന്നെ പറ്റി വല്ലതും പറഞ്ഞുവോ? ടീച്ചർ ചോദിച്ചു.
മാധാവിയേട്ടത്തിയുടെ ബന്ധു ആണെന്നു പറഞ്ഞു.
വേറെ ഒന്നും പറഞ്ഞില്ലേ?
ദേവീ.. ഒന്നും പറയണ്ട ആവശ്യം ഇല്ല. ഏട്ടന് ദേവിയെ ക്ഷ പിടിച്ചിരിക്കുന്നു…
അപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത് വിഷ്ണൂ?
ദേവീ… അത് എനിക്ക് അറിയില്ല. ശങ്കരേട്ടന്റെ ജീവിതത്തിൽ പെട്ടെന്ന് ഒരു നല്ല മാറ്റം കണ്ടപ്പോൾ കാരണം അന്വേഷിച്ച് പോയ ഞാൻ എത്തിപ്പെട്ടത് ദേ ഈ ദേവീടെ മുന്നിൽ. ഇനി ആ പാവത്തിന് കുറച്ചു നാൾ ഇങ്ങനെ കൂടുതൽ ചെറുപ്പം ആയി കഴിയണോ, അതോ ഇപ്പഴത്തെ നല്ല, എന്നാൽ വിരസമായ ജീവിതം നയിക്കണോ.. ഇതെല്ലാം ദേവീടെ ഇഷ്ടം. പിന്നെ ഏട്ടനെ ദേവി എങ്ങിനെ കാണുന്നു എന്ന് എനിക്കറിയില്ല.
വിഷ്ണൂ… ഞാൻ ഇത് ആരോടും പറഞ്ഞിട്ടില്യ. ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ശങ്കരേട്ടനോട് ഒരിഷ്ടം…