അങ്ങനെ അങ്ങനെ ഐഷുവിന്റെ സ്വകാര്യ കാര്യങ്ങളിൽ പോലും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് കിട്ടി. അങ്ങിനെ ഇരിക്കെയാണ്
ഐഷു വിന്റെ അച്ചന്റെയും അമ്മയുടേയും 30 മത് വിവാഹ വാർഷികത്തിന് എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിക്കുന്നത്…
അന്ന് ഒരു ശനിയാഴച ആയിരുന്നു വിവാഹ വാർഷികത്തിനു പോവാൻ അന്ന് ഞാൻ ലീവ് എടുത്ത് കുളിച്ച് കുട്ടപ്പനായി കുറി വരച്ച് രാവിലെ തന്നെ ‘ ഐഷുവിന്റെ വീട്ടിലെത്തി, പരിപാടി ഉച്ചതിരിഞ്ഞ് 4 മണിക്കായിരുന്നു. രാവിലെ തന്നെ എന്നെ കണ്ട ഐഷു, തമ്പീ അക്കീ പ്രോഗ്രാം ഈവനിംഗ് താൻ എൻട്രിനാൻ സൊല്ലലെയാ (ബാക്കി മലയാളത്തിൽ എഴുതാം)
പറഞ്ഞിരുന്നു പക്ഷേ ലീവ് എടുത്ത് അവിടെ ചുമ്മാ ഇരുന്നപ്പൊ ഇങ്ങോട്ടു പോന്നതാ, ഇവിടെ വല്ല സഹായവും വേണ്ടിവന്നാൽ ചെയ്തു തരാലോ…..
ഐഷു: അപ്പടിയാ നീ അകത്തേക്ക് വാ,
അങ്ങനെ അവരുടെ വീട്ടിൽ കയറി പറ്റി, അച്ചൻ പുറത്ത് പോയിരിക്കുക ആയിരുന്നു. അമ്മക്ക് ഒരു 50 വയസ്സ് ഉണ്ടാവണം., പിന്നേ ഉള്ളത് ഐഷുവിന്റെ അനുജത്തി അപ്പു എന്ന് വിളിക്കുന്ന അപർണ.
അപർണ വേറെ ലെവൽ ആണ്…..