അല്ലെങ്കിൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന അമീഷ് എന്ന എഴുത്തുകാരന്റെ ‘മെലൂഹയിലെ ചിരഞ്ജീവികൾ’ എന്ന നോവലിൽ പറയുന്നതു പോലെ ഒരു ഗോത്രവർഗ്ഗ നേതാവ്… രാവണൻ തപസ്സു ചെയ്ത് ശിവന്റെ പക്കൽ നിന്ന് ഈ ആയുധം കരസ്ഥമാക്കിയെന്നോ?… രാഘവിന് അൽപം കൺഫ്യൂഷൻ തോന്നി… തനിക്കറിയാൻ പാടില്ലാത്ത എന്തൊക്കെ കാര്യങ്ങൾ ഈ ലോകത്ത് നടക്കുന്നു… എല്ലാം പതിയെ പതിയെ തെളിഞ്ഞു വരുമായിരിക്കും… ഇപ്പൊ എല്ലാം ഒരു പ്രഹേളികയാണ്…
എന്തൊക്കെ പറഞ്ഞാലും രാമൻ സീതയെത്തേടി ലങ്കയിലേക്ക് പോയിട്ടുണ്ട്… അതിന്റെ ഉറച്ച സാക്ഷ്യമാണ് രാമസേതു… ഐതീഹ്യം പറയുന്നത്… രാവണൻ അപഹരിച്ചു കൊണ്ട് പോയ സിതാ ദേവിയെ അന്വഷിച്ച് രാമേശ്വരത്ത് എത്തിയ രാമനും ലക്ഷ്മണനും വാനരസേനയും രാമശേരത്തു നിന്ന് ലങ്കയിലേക്ക് കടക്കാൻ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കല്ലുകൾ കൊണ്ട് ഉണ്ടാക്കിയ വലിയ സേതു അഥവാ പാലം ആണ് രാമസേതു… രാമ ഭക്തിയിൽ നിറഞ്ഞ വാനര സേന ഓരോ ശിലയിലും രാമാ എന്ന് എഴുതി ആണ് ഈ പാലത്തിൽ കല്ലുകൾ ഇട്ടതു എന്ന് രാമായണത്തിൽ പറയുന്നു… ഈ രാമസേതു ഉപയോഗിച്ച് രാമനും തന്റെ സേനയും ലങ്കയിൽ കടക്കുകയും രാവണനിൽ നിന്നും സീതാദേവിയെ മോചിപ്പിക്കുകയും ചെയ്തു…
രാമസേതു മനുഷ്യ നിർമ്മിതമോ അതോ പ്രകൃതിയുടെ അത്ഭുതമോ?… ചർച്ചകൾ കൊടുംബിരി കൊള്ളുമ്പോഴും മനുഷ്യചിന്തക്ക് പിടി തരാതെ സമുദ്രത്തിനടിയിൽ നീണ്ട് നിവർന്ന് കിടക്കുകയാണതങ്ങനെ… ഒന്നും രണ്ടുമല്ല… മുപ്പത് കിലോ മീറ്റർ!! അറിവുകൾ സഞ്ചരിക്കുകയാണ് രാമസേതുവിനു പിന്നിലെ നിഗൂഡതകൾ തേടി…