രാഘവായനം 3 [പഴഞ്ചൻ]

Posted by

എത്രയോ സംശയങ്ങൾ ദൂരീകരിക്കാൻ കിടക്കുന്നു… എന്തൊക്കെ സംശയനിവാരണം നടത്തിയാലും രഹസ്യങ്ങൾ കൂടിക്കൂടി വരുന്ന പോലെ അവനു തോന്നി… എല്ലാം തന്റെ തോന്നലുകൾ മാത്രമാണോ?… കാലം അതെല്ലാം തന്റെ വെറും തോന്നലുകളല്ല എന്നാണു തെളിയിക്കുന്നത്…
ഈ ‘ചന്ദ്രഹാസം’ ഒരു അപാരസംഭവം തന്നെ… രാവണൻ ഇതെങ്ങിനെ കൈക്കലാക്കി… ശിവൻ ജീവിച്ചിരുന്നത് കൈലാസത്തിലാണ്… കെ.ആർ.രാമചന്ദ്രന്റെ ‘ഉത്തർഖണ്ഡിലൂടെ ഒരു യാത്ര’ എന്ന പുസ്തകത്തിൽ നിന്നാണ് കൈലാസത്തെ കുറിച്ചുള്ള വിവരങ്ങൾ രാഘവ് മനസ്സിലാക്കുന്നത്… ശിവൻ വസിക്കുന്നത് കൈലാസത്തിലാണെന്ന് പണ്ടൊക്കെ മുത്തശ്ശി പറഞ്ഞ് കേട്ടിരുന്നുവെങ്കിലും അതൊക്കെ ഒരു കഥയായി മാത്രമേ ഞാൻ കരുതിയിരുന്നുള്ളൂ… പക്ഷേ ആ പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴാണ് കൈലാസം എന്നത് നേപ്പാളിലെ ഒരു പർവ്വതം ആണെന്ന് അറിയുന്നത്… ഇന്റർനെറ്റിൽ maps.google.com സൈറ്റിൽ കേറി സെർച്ച് ബോക്സിൽ Mount kailas എന്നോ kangrinboqe Peak എന്നോ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ കൈലാസ പർവ്വതത്തിന്റെ മുകളിൽ നിന്നുള്ള ദൃശ്യം നമുക്ക് കാണാൻ കഴിയും… അതിനു താഴെയായി നീണ്ടു പരന്നു കിടക്കുന്ന മാനസസരോവർ തടാകവും കാണാം…
തന്റെ അഭിപ്രായത്തിൽ ശിവൻ എന്നത് അവിടെ വസിച്ചിരുന്ന അതിശക്തിയുള്ള ഒരു സന്യാസിവര്യൻ ആകാനാണു സാധ്യത…

Leave a Reply

Your email address will not be published. Required fields are marked *