പക്ഷേ ഇപ്പോഴത്തെ പഠനം തെളിയിക്കുന്നത് ഈ ഭാഗത്ത് കടലിന് ആഴം കുറവായിരുന്നുവെന്നാണ്… കൂടാതെ അമേരിക്കക്കാർ ഈ 2017-ൽ രാമസേതു മനഷ്യനിർമ്മിതമാണെന്ന് പറയുമ്പോൾ നമ്മൾ അത് ശരിവയ്ക്കുന്നു… അമേരിക്കക്കാർ വന്ന് പറഞ്ഞിട്ട് വേണം ചിലർക്ക് അതൊക്കെ മനസ്സിലാവാൻ… എന്തു പറയാൻ, സ്വന്തം നാടിനെക്കുറിച്ച് അറിയില്ലെങ്കിൽ മറുനാട്ടുകാരെ ആശ്രയിച്ചല്ലേ പറ്റൂ… ഹും… അവരുടെ പഠനം അനുസരിച്ച് ഈ പാലം ഉണ്ടാക്കിയിരിക്കുന്നത്, കടൽത്തിട്ടയുടെ മുകളിൽ കല്ല്- അതിനു മുകളിൽ മരത്തടികൾ… അങ്ങിനെ അടുക്കുകളായി എന്നാണ്… ഈ കല്ലുകളിൽ ചുണ്ണാമ്പിന്റെ അംശം ഉള്ളതായി നേരത്തേ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്…
രാമേശ്വരത്ത് നിന്നും റിസർച്ച് സെന്ററിന്റെ ആസ്ഥാനമായ ധനുഷ് കോടിയിലേക്ക് ബസ്സിൽ യാത്ര ചെയ്യുമ്പോൾ രാഘവിന്റെ മനസ്സിൽ ആ പ്രദേശത്തിന് തന്റെ കഥയിലുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തയായിരുന്നു… ഐതീഹ്യ പ്രകാരം രാമന്റെ സീതാന്വേഷണം വന്ന് നിൽക്കുന്നത് ഇവിടെയാണ്… പക്ഷി ശ്രേക്ഷ്ഠനായ സമ്പാതി തന്റെ ദീർഘ വീക്ഷണത്താൽ സീത ലങ്കയിൽ ഉണ്ടെന്ന് കണ്ടുപിടിച്ചു എന്നാണ് പറയുന്നത്… അത് അത്ര വിശ്വാസ യോഗ്യമായി രാഘവിന് തോന്നിയില്ല… ധനുഷ് കോടിയിൽ നിന്ന് 30കിലോ മീറ്റർ ദൂരമുണ്ട് ശ്രീലങ്കയിലേക്ക്… അതെങ്ങിനെ ഒരു പക്ഷിക്ക് കാണാനാകും… പക്ഷേ അങ്ങിനെയൊരു അറിവ് ആ പക്ഷിക്ക് കിട്ടിയാൽ അതെങ്ങിനെ മനുഷ്യനായ രാമനോട് അറിയിച്ചു എന്നതിൽ വിസ്മയപ്പെടാനുള്ള കാര്യമില്ല… അതിനു കാരണം ചൈനീസ് സഞ്ചാരിയായ ഹുയാൻസാങ്ങിന്റെ ഒരു ലേഖനമായിരുന്നു… അദ്ദേഹത്തിന്റെ ലോകസഞ്ചാരത്തിനെ പറ്റി പറയുന്ന പുസ്തകത്തിൽ പുരാതന ഭാരതത്തിൽ അദ്ദേഹം സന്ദർശനത്തിനായി വന്നപ്പോൾ നളന്ദ, തക്ഷശില സർവ്വകലാശാലകളിൽ പക്ഷികളോട് സംസാരിക്കുന്ന പണ്ഡിതൻമാരെ അദ്ദേഹം കണ്ടു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്…