രാഘവായനം 3 [പഴഞ്ചൻ]

Posted by

കുരങ്ങന്റെ രണ്ടു കൈകൾ കൂപ്പുകൈയുടെ രീതിയിൽ വരുന്നത് കണ്ടപ്പോൾ അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് നിറഞ്ഞു… നിറകണ്ണുകളാൽ ആ വാനരന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഉന്തി നിൽക്കുന്ന താടിയിൽ ഒരു പാട് കിടക്കുന്നത് അവ്യക്തമായി അവൻ കണ്ടു… രാഘവ് എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു…
അപ്പോൾ ഉറക്കെ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് ആ കുരങ്ങൻ മരത്തിന്റെ മുകളിലേക്ക് ശരവേഗത്തിൽ പാഞ്ഞു കയറി… ആ കുരങ്ങന്റെ അടുത്ത നീക്കമെന്താണെന്ന് ഉദ്വോഗത്തോടെ നോക്കി നിന്ന രാഘവിനെ ഒന്ന് തിരിഞ്ഞു നോക്കിയതിനു ശേഷം കുറച്ചകലെയായി നിൽക്കുന്ന പേരറിയാത്ത വൻമരത്തിലേക്ക് ആ വാനരൻ ചാടി… നേരത്തേ പറഞ്ഞതു പോലെ പറന്നു എന്ന് പറയുന്നതായിരിക്കും ശരി… അൻപത് മീറ്ററോളം അകലെയായി നിൽക്കുന്ന ആ വൻമരത്തിലേക്ക് ഒറ്റക്കുതിപ്പിൽ പറന്ന ആ വാനരൻ ആ വൃക്ഷത്തിന്റെ ശിഖിരങ്ങളിലേക്കൊളിച്ചു… ‘ഹനു’ (താടി) മുറിഞ്ഞവൻ ഹനുമാൻ… ആ വാക്കുകൾ ഉരുവിട്ടപ്പോൾ അറിയാതെ അവന്റെ ഹൃദയം ഭക്തി കൊണ്ടും, കണ്ണുകൾ സന്തോഷം കൊണ്ടും നിറഞ്ഞു… ആ വൻമരത്തെ നോക്കി ഒന്നുകൂടി വണങ്ങിയ ശേഷം രാഘവ് ആ മലയിൽ നിന്ന് താഴേക്കിറങ്ങി…
അവിടെ നിന്ന് ആജ്ഞനേയ ക്ഷേത്രത്തിലെത്തിയ രാഘവ് അവിടത്തെ പ്രധാന പ്രതിഷ്ഠയായ ഹനുമാൻ സ്വാമിയെ തൊഴുതു… അതിനു ശേഷം അവിടെ ഒരു വലിയ പാത്രത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലിലേക്ക് അവൻ നോക്കി… അത്ഭുതം തന്നെ… തനിക്ക് രാമേശ്വരത്ത് നിന്ന് വേണ്ടത് ഈ കല്ലിൽ നിന്നുള്ള പൊടിയാണ്… അല്ലെങ്കിൽ അതിന്റെ ഒരു കഷ്ണമാണ്… ഇത് കിട്ടിക്കഴിഞ്ഞാൽ പൊടിച്ചെടുക്കാം… പക്ഷേ ഇത് അപഹരിക്കുവാൻ കഴിയില്ല…

Leave a Reply

Your email address will not be published. Required fields are marked *